

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് ഗായിക റാബി പിര്‍സാദ കലാരംഗം ഉപേക്ഷിച്ചു. താന്‍ കലാരംഗത്തു നിന്നും പിന്‍വാങ്ങുകയാണെന്ന് റാബി തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.റാബിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പിന്‍വാങ്ങല്‍.
'കലാരംഗം ഉപേക്ഷിക്കുകയാണ്.. അള്ളാഹു എന്റെ തെറ്റുകള്‍ പൊറുത്തു തരട്ടെ.. എനിക്ക് അനുകൂലമായി ചിന്തിക്കുന്ന തരത്തില്‍ ആളുകളുടെ ഹൃദയത്തെ മയപ്പെടുത്തട്ടെ' ...പാട്ട് ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചു കൊണ്ട് റാബി ട്വീറ്റ് ചെയ്തു.
നരേന്ദ്ര മോദിക്കെതിരേ വധഭീഷണി മുഴക്കിയാണ് റാബി ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. മോദിയെ വിഷപ്പാമ്പുകളെക്കൊണ്ട് കടിപ്പിച്ചു കൊല്ലുമെന്നായിരുന്നു ഭീഷണി. പ്രധാനമന്ത്രി മോദിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
കശ്മീര്‍ വിഷയത്തിലായിരുന്നു റാബിയുടെ ട്വീറ്റ്. ബോംബുകളും ടൈമറുകളും ഘടിപ്പിച്ച ജാക്കറ്റ് ധരിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പം മോദി ഹിറ്റ്‌ലര്‍ ആണെന്നും 'കശ്മീര്‍ കി ബേട്ടി' എന്ന ഹാഷ് ടാഗും റാബി കുറിച്ചിരുന്നു ഇതിനിടെ പാക് സൈന്യത്തിനെതിരെയും സൈനിക മേധാവിക്കെതിരെയും നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിറകെയാണ് റാബിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്തായത്. എന്നാല്‍ കാമുകന് അയച്ച വീഡിയോ ആണ് പുറത്തായതെന്നായിരുന്നു പാക് ഔദ്യോഗിക മാധ്യമങ്ങളുടെ വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates