'മോന്ത അടിച്ച് പൊളിക്കും'; തന്റെ മുന്നിലെത്തിയ ട്രോളന് നേരെ കൈയോങ്ങി സറീന്‍ ഖാന്‍

എംടിവിയിലെ ട്രോള്‍ പൊലീസ് എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു നടിയുടെ രോക്ഷ പ്രകടനം
'മോന്ത അടിച്ച് പൊളിക്കും'; തന്റെ മുന്നിലെത്തിയ ട്രോളന് നേരെ കൈയോങ്ങി സറീന്‍ ഖാന്‍
Updated on
1 min read

സിനിമ താരങ്ങള്‍ എന്ത് ചെയ്താലും അത് ട്രോളാകും. നല്ലതോ ചീത്തയോ എന്നില്ല. അവരുമായി ബന്ധപ്പെടുന്ന എന്ത് കാര്യമായാലും അതിന് വലിയ പ്രചാരമാണ് സോഷ്യല്‍ മീഡിയയിലുള്ളത്. എന്നാല്‍ ഈ ട്രോളന്മാരെ താരങ്ങള്‍ നേരിട്ട് കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. ബോളിവുഡ് നടി സറീന്‍ ഖാന്റെ മുന്നില്‍പ്പെട്ട ട്രോളന് അറിയാം ഇവരുടെ കറക്റ്റ് റിയാക്ഷന്‍. തനിക്ക് നേരെയുണ്ടായ എല്ലാ ട്രോളുകള്‍ക്കുമുള്ള മറുപടിയായി ട്രോളന് നേരെ കൈയോങ്ങിയിരിക്കുകയാണ് സറീന്‍. 

എംടിവിയിലെ ട്രോള്‍ പൊലീസ് എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു നടിയുടെ രോക്ഷ പ്രകടനം. സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നവരെ സെലിബ്രിറ്റികളുടെ മുന്നില്‍ എത്തിക്കുന്ന പരിപാടിയാണിത്. ഇതിന്റെ ഭാഗമായി എത്തിയ പൗരനോട് രൂക്ഷമായ ഭാഷയിലാണ് സറീന്‍ പ്രതികരിച്ചത്. എന്റെ കൈ നിന്റെ മുഖത്തേക്കള്‍ വലുതാണ്. നിന്നെ ഞാന്‍ അടിച്ചാല്‍ നിന്റെ താടിയെല്ല് പൊട്ടുമെന്നുമാണ് അവര്‍ പറഞ്ഞത്. സറീന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചത്. 

ട്രോളു ചെയ്യുന്നവര്‍ അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നുവെന്ന് ഓര്‍ക്കാറില്ലെന്നും തന്റെ അമ്മ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ മോശപ്പെട്ട കമന്റുകള്‍ വായിച്ച് വേദനിക്കുമായിരുന്നുവെന്നും സറീന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com