മോഹന്‍ലാല്‍ എത്തുന്നു, നാലു സംവിധായകര്‍ക്കൊപ്പം ഒരു ചിത്രത്തില്‍  

നിരഞ്ജന്‍ അനുസിതാര എന്നിവരെ പ്രധാന വേഷങ്ങളിലും മോഹന്‍ലാലിനെ അതിഥി വേഷത്തിലും എത്തിച്ച് ഒരുക്കാനിരുന്ന ബിലാത്തിക്കഥ ഉപേക്ഷിച്ചാണ് രഞ്ജിത് മോഹന്‍ലാല്‍ ചിത്രത്തിലേക്ക് നീങ്ങുന്നത്
മോഹന്‍ലാല്‍ എത്തുന്നു, നാലു സംവിധായകര്‍ക്കൊപ്പം ഒരു ചിത്രത്തില്‍  
Updated on
1 min read

ലോഹത്തിന് ശേഷം രഞ്ജിത്തും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ ആഴ്ച ലണ്ടനില്‍ ആരംഭിക്കും. 45ദിവസത്തെ ഷൂട്ടാണ് ചിത്രത്തിനായി നിശ്ചയിച്ചിട്ടുള്ളത്. രഞ്ജിത്തിനുപുറമേ മൂന്ന് സംവിധായകര്‍ കൂടെ ചിത്രത്തില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംവിധാനത്തിനു പകരം അഭിനേതാക്കളായാണ് ഇവര്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, ജോണി ആന്റണി എന്നി സംവിധായകരാണ് ചിത്രത്തില്‍ അഭിനേതാക്കളുടെ വേഷമണിയുന്നത്. ഇവര്‍ക്കൊപ്പം കനിഹ, സുരേഷ് കൃഷ്ണ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തും. വിനു തോമസാണ് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം അഴകപ്പനും എഡിറ്റിംഗ് പ്രശാന്ത് നാരായണനും നിര്‍വ്വഹിക്കുന്നു.

നിരഞ്ജന്‍ അനുസിതാര എന്നിവരെ പ്രധാന വേഷങ്ങളിലും മോഹന്‍ലാലിനെ അതിഥി വേഷത്തിലും എത്തിച്ച് ഒരുക്കാനിരുന്ന ബിലാത്തിക്കഥ ഉപേക്ഷിച്ചാണ് രഞ്ജിത് മോഹന്‍ലാല്‍ ചിത്രത്തിലേക്ക് നീങ്ങുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mammootty
Binny Sebastian
Aishwarya Lekshmi
Vineeth Sreenivasan, 
Nandagovindam Bhajans
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com