മുംബൈ: ബംഗാളിൽ നിന്നുള്ള യുവ എംപിമാരായ മിമി ചക്രബർത്തിയുടെയും നുസ്രത്ത് ജഹാന്റെയും ഗ്ലാമർ നൃത്തം പങ്കുവച്ച് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. കാണാൻ ഭംഗിയുള്ള എംപിമാരെ കാണുന്നതിൽ ആശ്വാസമുണ്ട് ഇന്ത്യ ശരിക്കും പുരോഗമിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ട്വീറ്റ് അത്ര സദുദ്ദേശപരമല്ലെന്ന് പിന്നാലെ വിമർശനം ഉയരുകയായിരുന്നു.
മിമിയും നുസ്രത്തും ഒന്നിച്ച് ചെയ്ത ടിക് ടോക് വിഡിയോയാണ് രാം ഗോപാൽ വർമ ട്വിറ്ററിൽ അപ്ലോഡ് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലങ്ങളായ ജാദവ്പൂര്‍, ബസീര്‍ഹട്ട് എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് ഇവര്‍ ലോക് സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചത്. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഗ്ലാമർ താരങ്ങളായ ഇരുവരും ജയിച്ച് കയറിയത്. പാർലമെന്റിന് മുന്നിൽ നിന്ന് യോ യോ ആയി ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിടുക കൂടി ചെയ്തു മിമി.
പ്രചാരണ സമയത്തും രണ്ട് താരങ്ങളും വലിയ വിമർശനമാണ് നേരിട്ടത്. ഇതിന് പിന്നാലെയായിരുന്നു വൈറലായ വിഡിയോ ഇരുവരും ടിക് ടോകിൽ ചെയ്തത്. ഇതോടെ വസ്ത്രം പറിച്ചെറിഞ്ഞത് കണ്ടാൽ വോട്ട് ചെയ്യില്ലെന്ന് പലരും തുറന്നടിച്ചിരുന്നു. പക്ഷേ എതിരാളികളെ പോലും ഞെട്ടിച്ച് ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ രണ്ടാമത് നുസ്രത്തും അഞ്ചാമത് മിമിയും ഇടം നേടി. 41 ശതമാനം സീറ്റുകളാണ് മമത ബാനർജി ഇക്കുറി വനിതകൾക്കായി മാറ്റി വച്ചത്.
Wow Wow Wow!!! New MPs from Bengal.. Mimi Chakraborty & Nusrat Jahaan_India is really really progressing ..it’s a welcome relief to see MP’s who are so easy on the eye
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates