യുവനടന്‍ അനീഷ് ജി മേനോന് വാഹനാപകടത്തില്‍ പരിക്ക്‌ 

തൃശ്ശൂര്‍-കുറ്റിപ്പുറം ദേശീയപാതയില്‍ കാലടിത്തറയ്ക്ക് സമീപമായിരുന്നു അപകടം
യുവനടന്‍ അനീഷ് ജി മേനോന് വാഹനാപകടത്തില്‍ പരിക്ക്‌ 
Updated on
1 min read

സുഡാനി ഫ്രം നൈജീരിയ, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ അനീഷ് ജി മേനോന് വാഹനാപകടത്തില്‍ പരിക്കേറ്റു. നടന്‍ സഞ്ചരിച്ച കാറും എതിരെ വന്ന പിക്കപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. തൃശ്ശൂര്‍-കുറ്റിപ്പുറം ദേശീയപാതയില്‍ കാലടിത്തറയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. അപകടവിവരം അനീഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 

വളാഞ്ചേരിയിലുള്ള തന്റെ വീട്ടില്‍ നിന്നും എറണാകുളത്ത് ഉദ്ഘാടന പരിപാടിക്കായി പോകവെയാണ് നടന്‍ അപകടത്തില്‍പെട്ടത്. വാഹനങ്ങള്‍ തമ്മില്‍ ശക്തിയായി ഇടിച്ചതിനെതുടര്‍ന്ന് അനീഷ് സഞ്ചരിച്ച കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കൈയ്ക്കും കാലിനും പരുക്കേറ്റ നടനെ ഉടന്‍തന്നെ എടപാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കു ശേഷം അനീഷ് വീട്ടില്‍ മടങ്ങിയെത്തി. 

കാര്‍ അത്യാവശ്യം സ്പീഡില്‍ ഓടിച്ചിരുന്നതുകൊണ്ട് പരമാവധി ചവിട്ടിനോക്കിയിട്ടും ബ്രേക്ക് കിട്ടിയില്ലെന്നും സീറ്റ് ബെല്‍റ്റും എയര്‍ ബാഗും ഉണ്ടായിരുന്നതുകൊണ്ടും വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ് താന്‍ ഇന്നും ജീവിച്ചിരിക്കുന്നതെന്നും അനീഷ് ഫേസ്ബുക്കില്‍ കുറിച്ചു. അപകടത്തില്‍ പെട്ടപ്പോള്‍ സഹായിച്ച വ്യക്തികളെകുറിച്ചും അനീഷ് ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. തന്നെ സഹായിച്ചവരെപോലുള്ള മനുഷ്യസ്‌നേഹികളായ യുവാക്കള്‍ എല്ലായിടത്തും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്ന് കുറിച്ചാണ് അനീഷ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com