യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി ഞാന്‍ മേരിക്കുട്ടി: ടീസര്‍ കാണാം

രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്.
യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി ഞാന്‍ മേരിക്കുട്ടി: ടീസര്‍ കാണാം
Updated on
1 min read

കഥാപാത്രത്തിന്റെ അതിന്റെ പൂര്‍ണ്ണതിയിലെത്തിക്കാന്‍ എന്ത് സാഹസത്തിനും മുതിരുന്ന നടന്‍ എന്ന ലേബലിലേക്ക് ജയസൂര്യ ഉയര്‍ന്നു കഴിഞ്ഞു. തന്റെ യശസ് ഒന്നുകൂടി ഉയര്‍ത്തിക്കാണിക്കാനാവുന്ന പുതിയൊരു ചിത്രവുമായി ജയസൂര്യ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. 'ഞാന്‍ മേരിക്കുട്ടി' എന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രത്തിലൂടെയാണ് ജയസൂര്യ ആരാധകരെ ഞെട്ടിക്കാനെത്തുന്നത്. 

ചിത്രത്തിന്റെ ടീസര്‍ ആരാധകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്. മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതയാത്രയെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിനായി ജയസൂര്യ കാതുകുത്തിയത് വാര്‍ത്തയായിരുന്നു. അവന്റെ കഥ അവളുടേയും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ കഥയാണ് സിനിമയിലൂടെ പറയുന്നതെന്നാണ് ടീസറിലൂടെ വ്യക്തമാകുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com