യോ​ഗി ബാബുവിന് ധനുഷിന്റെ വക സ്വർണമാല സമ്മാനം; സർപ്രൈസ് ഒരുക്കാൻ രജിഷയും, ചിത്രങ്ങൾ

കർണൻ സിനിമയുടെ ഷൂട്ടിങിനിടെയാണ് ധനുഷും കൂട്ടരും ചേർന്ന് യോ​ഗി ബാബുവിന് സർപ്രൈസ് ഒരുക്കിയത്
യോ​ഗി ബാബുവിന് ധനുഷിന്റെ വക സ്വർണമാല സമ്മാനം; സർപ്രൈസ് ഒരുക്കാൻ രജിഷയും, ചിത്രങ്ങൾ
Updated on
1 min read

ടുത്തിടെ വിവാഹിതനായ നടൻ യോ​ഗി ബാബുവിന് സർപ്രൈസ് ഒരുക്കി നടൻ ധനുഷ്. വിവാഹ സമ്മാനമായി സ്വർണമാലയാണ് ധനുഷ് താരത്തിന് സമ്മാനിച്ചത്. വിവാഹശേഷം ഷൂട്ടിങ് സെറ്റിൽ തിരിച്ചെത്തിയപ്പോഴായിരുന്നു ആഘോഷം.

കർണൻ സിനിമയുടെ ഷൂട്ടിങിനിടെയാണ് ധനുഷും കൂട്ടരും ചേർന്ന് യോ​ഗി ബാബുവിന് സർപ്രൈസ് ഒരുക്കിയത്. സംവിധായകൻ മാരി സെൽവരാജ്, ലാൽ, ഗൗരി കിഷൻ, രജിഷ വിജയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഈ മാസം അഞ്ചാം തിയതിയായിരുന്നു യോ​ഗി ബാബുവിന്റെ വിവാഹം.  വെല്ലൂര്‍ സ്വദേശിനിയായ മഞ്ജു ഭാർഗവിയാണ് വധു. ചെന്നൈ തിരുട്ടാനിയിലെ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹചടങ്ങുകൾ.  കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി മാർച്ച് ആദ്യവാരം ചെന്നൈയിൽ വിവാഹവിരുന്ന് സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

രജനികാന്ത് നായകനായ ദർബാറാണ് യോഗി അഭിനയിച്ച തിയറ്ററിലെത്തിയ അവസാന ചിത്രം. മാരി ശെല്‍വരാജിന്റെ കര്‍ണനാണ് ഇപ്പോൾ അഭിനയിക്കുന്ന ചിത്രം.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com