രം​ഗീലയുമായി സണ്ണി ലിയോൺ; മലയാള ചിത്രത്തിന്റെ ഷൂട്ടിങ് ​ഗോവയിൽ

രം​ഗീലയുടെ ചിത്രീകരണം ഫെബ്രുവരി ആദ്യവാരം ആരംഭിക്കും. ഗോവയില്‍ വച്ചാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്
രം​ഗീലയുമായി സണ്ണി ലിയോൺ; മലയാള ചിത്രത്തിന്റെ ഷൂട്ടിങ് ​ഗോവയിൽ
Updated on
1 min read

ണ്ണി ലിയോണ്‍ പ്രധാന വേഷത്തില്‍ എത്തുന്ന മലയാള സിനിമയായ രം​ഗീലയുടെ ചിത്രീകരണം ഫെബ്രുവരി ആദ്യവാരം ആരംഭിക്കും. ഗോവയില്‍ വച്ചാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. ​ഗോവയ്ക്ക് പുറമെ ചിക്കമംഗ്ലൂര്‍, ഹംപി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

സന്തോഷ് നായർ സംവിധാനം ചെയ്യുന്ന രംഗീലയിൽ സാന്ദ്രാ ലോപ്പസ് എന്ന ബോളിവുഡ് നടിയുടെ വേഷത്തിലാണ് സണ്ണി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. മണിരത്‌നം, സച്ചിന്‍ എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സന്തോഷ് നായർ. 

ധ്രുവന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, വിജയ രാഘവന്‍, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ സനല്‍ എബ്രഹാം. ചിത്രസംയോജനം-രഞ്ജന്‍ എബ്രഹാം, കലാ സംവിധാനം-രാജീവ് കോവിലകം, മേക്കപ്പ്-പ്രദീപ് രംഗന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com