രജനി ചിത്രം:  കാല ഏപ്രില്‍ 27ന് തീയേറ്ററുകളില്‍ എത്തും

kaala
kaala
Updated on
1 min read

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ചിത്രം കാല ഏപ്രില്‍ 27ന് തീയേറ്ററുകളിലെത്തും. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അവസാനഘട്ട ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. രജനിയുടെ ബ്രഹ്മാണ്ഡ ചിത്രം 2.0 ത്തിന്റെ റിലീസ് വൈകുന്നതിനിടെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.

ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പാ രജ്ഞിത്ത് ആണ്. കബാലിയ്ക്ക് ശേഷമുള്ള രജനി- രജ്ഞിത്ത് കൂട്ടുകെട്ട് കൂടിയാണ് കാല. നിര്‍മ്മാണം ധനുഷാണ്. ചിത്രത്തില്‍ ഹിമ ഖുറേഷി, നാനാ പടേക്കര്‍, സമുദ്രക്കനി, സുകന്യ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

2.0 ചിത്രവും മാസങ്ങള്‍ക്കുള്ളില്‍ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ കാലയില്‍ മുംബൈ അധോലോകം അടക്കിവാണ ഹാജി മസ്താന്റെ യഥാര്‍ത്ഥ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് പ്രമേയം രൂപപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിനെ കൂടാതെ ഹിന്ദി,തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com