രജനീകാന്തിന്റെ നായികയാവാന്‍ മഞ്ജു വാര്യര്‍; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

വെട്രിമാരന്‍ സംവിധാനം ചെയ്ത ആസുരനിലൂടെയാണ് മഞ്ജു തമിഴിലേക്ക് ചുവടുവെക്കുന്നത്
രജനീകാന്തിന്റെ നായികയാവാന്‍ മഞ്ജു വാര്യര്‍; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം
Updated on
1 min read

മിഴില്‍ അരങ്ങേറ്റം ഗംഭീരമാക്കിയതിന് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ നായികയാവാന്‍ മഞ്ജു വാര്യര്‍. രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ആസുരനിലൂടെയാണ് മഞ്ജു തമിഴിലേക്ക് ചുവടുവെക്കുന്നത്. ധനുഷിന്റെ ഭാര്യയായുള്ള മഞ്ജുവിന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. ഇത് ഇഷ്ടപ്പെട്ടാണ് ശിവ പുതിയ  സിനിമയിലേക്ക് മഞ്ജുവിനെ തെരഞ്ഞെടുത്തത് എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന പുതിയ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. അതിനിടെ ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാവുകയാണ് അസുരന്‍.

ദര്‍ബാറാണ് രജനീകാന്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായത്. സന്തോഷ് സിവന്റെ ജാക്ക് ആന്‍ഡ് ജില്ലാണ് മഞ്ജുവിന്റെ അടുത്ത ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com