രജീഷയും പ്രിയ വാര്യറും ഒരേ വേദിയില്‍; ഓഡിയോ ലോഞ്ചില്‍ തിളങ്ങി താരങ്ങള്‍, വീഡിയോ

രജീഷയും പ്രിയ വാര്യറും ഒരേ വേദിയില്‍; ഓഡിയോ ലോഞ്ചില്‍ തിളങ്ങി താരങ്ങള്‍, വീഡിയോ

'ഓണത്തിനിറങ്ങുന്ന വമ്പന്‍ സിനിമകളുടെ അരികിലൂടെ റിലീസിനു വരുന്ന സിനിമയാണ്, ഒന്നു സഹായിച്ചേക്കണേ'
Published on

'ഓണത്തിനിറങ്ങുന്ന വമ്പന്‍ സിനിമകളുടെ അരികിലൂടെ റിലീസിനു വരുന്ന സിനിമയാണ്, ഒന്നു സഹായിച്ചേക്കണേ'- ഇങ്ങനെയായിരുന്നു രജീഷ വിജയന്റെ വാക്കുകള്‍. രജീഷയുടെ ഫൈനല്‍സ് സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് താരം ഇത്തരത്തില്‍ സംസാരിച്ചത്. സിനിമയിലെ ഒരു ഗാനം ആലപിച്ച പ്രിയവാര്യറും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. 

നവാഗതനായ പിആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഒരു സംപൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമാണ് ഫൈനല്‍സ് എന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. ഒളിംപിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമൂട് രജീഷയുടെ അച്ഛനായി അഭിനയിക്കുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 

'തീവണ്ടി' എന്ന സിനിമയിലെ 'ജീവാംശമായ്' എന്നുതുടങ്ങുന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കൈലാസ് മേനോനാണ് 'ഫൈനല്‍സ്' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പ്രിയ പ്രകാശ് വാരിയര്‍ ആദ്യമായി ഗായികയാകുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com