'രണ്‍ബീര്‍ സ്വീറ്റ് ആന്‍ഡ് കെയറിങ് : ഭാവി മരുമകനെ പ്രശംസിച്ച് ആലിയയുടെ അമ്മ

രണ്‍ബീറിനെ സ്വീറ്റ് ആന്‍ഡ് കെയറിങ് എന്നാണ് സോണി വിശേഷിപ്പിച്ചത്. ഒരു നടനെന്നതിലുപരി രണ്‍ബീര്‍ വളരെ നല്ല ഒരു മനുഷ്യനാണെന്നും സോണി പറഞ്ഞു.
'രണ്‍ബീര്‍ സ്വീറ്റ് ആന്‍ഡ് കെയറിങ് : ഭാവി മരുമകനെ പ്രശംസിച്ച് ആലിയയുടെ അമ്മ
Updated on
1 min read

ന്റെ ഭാവി മരുമകനെ പ്രശംസിച്ച് ബോളിവുഡിന്റെ മുന്‍കാല നായികയും സംവിധായികയുമായ സോണി റസ്ദാന്‍. രണ്‍ബീറിനെ സ്വീറ്റ് ആന്‍ഡ് കെയറിങ് എന്നാണ് സോണി വിശേഷിപ്പിച്ചത്. ഒരു നടനെന്നതിലുപരി രണ്‍ബീര്‍ വളരെ നല്ല ഒരു മനുഷ്യനാണെന്നും സോണി പറഞ്ഞു.

'എനിക്ക് രണ്‍ബീറിനെ കൂടുതല്‍ അറിയാന്‍ ഇപ്പോഴാണ് അവസരം ലഭിച്ചത്. നല്ല രീതിയില്‍ വളര്‍ന്നു വന്നയാളും പക്വതയുള്ളവനുമാണ്. ശരിക്കും മതിപ്പുളവാക്കുന്ന പെരുമാറ്റമാണ്. എന്റെ മകള്‍ക്ക്, തൊഴില്‍ പരമായും വ്യക്തപരമായും ഏറെ നല്ലൊരു പങ്കാളിയെ കിട്ടിയതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു'- സോണി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സോനം കപൂറിന്റെ വിവാഹച്ചടങ്ങില്‍ വെച്ചാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് ആലിയയും രണ്‍ബീറും വെളിപ്പെടുത്തിയത്. അത്ഭുതത്തോടെയാണ് ഇരുവരുടേയും പ്രണയവാര്‍ത്ത ബോളിവുഡ് സ്വീകരിച്ചത്. രണ്‍ബീറിന്റെ സഹോദരി ആലിയയ്ക്ക് സമ്മാനം നല്‍കിയതും രണ്‍ബീറിന്റെ കുടുംബത്തോടൊപ്പമുള്ള ആലിയയുടെ യാത്രകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com