'രണ്‍വീറിന് പറ്റിയ പണി സെക്‌സോളജിസ്റ്റ്, മികച്ച പൊടിക്കൈകള്‍ കയ്യിലുണ്ട്'; ഭൂമി പഡ്‌നേക്കര്‍

'സെക്‌സിന് ചികിത്സ നല്‍കുന്ന ഡോക്ടറായാന്‍ രണ്‍വീര്‍ മികച്ചതായിരിക്കും'
'രണ്‍വീറിന് പറ്റിയ പണി സെക്‌സോളജിസ്റ്റ്, മികച്ച പൊടിക്കൈകള്‍ കയ്യിലുണ്ട്'; ഭൂമി പഡ്‌നേക്കര്‍
Updated on
1 min read


ടന്‍ ആയില്ലായിരുന്നുവെങ്കില്‍ രണ്‍വീര്‍ സിങ് സെക്‌സോളജിസ്റ്റ് ആകുമായിരുന്നെന്ന് നടി ഭൂമി പഡ്‌നേക്കര്‍. നേഹ ദൂഹിയയുടെ നോ ഫില്‍റ്റര്‍ നേഹയിലൂടെയായിരുന്നു പ്രതികരണം. സെക്‌സിന് ചികിത്സ നല്‍കുന്ന ഡോക്ടറായാന്‍ രണ്‍വീര്‍ മികച്ചതായിരിക്കും. അദ്ദേഹത്തിന്റെ കയ്യില്‍ മികച്ച പൊടിക്കൈകളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. രണ്‍വീര്‍ അഭിനയ മികവിനെക്കുറിച്ച് പറയാനും ഭൂമി മറന്നില്ല. 

കാസ്റ്റിങ് ഡയറക്ടറായിരുന്ന സമയത്ത് ബാന്‍ഡ് ബാജ ഭാരതിനുവേണ്ടി രണ്‍വീറിനെ ഓഡിഷന്‍ നടത്തിയതിനെക്കുറിച്ചും ഭൂമി വ്യക്തമാക്കി. മികച്ച പ്രകടനമായിരുന്നു രണ്‍വീറിന്റേതെന്നും അദ്ദേഹത്തിന്റെ ഊര്‍ജം അമ്പരപ്പിക്കുന്നതുമായിരുന്നെന്ന് ഭൂമി വ്യക്തമാക്കി. എന്തൊരു മികച്ച നടനാണ് എന്നാണ് ചിന്തിച്ചതെന്നും താരം പറഞ്ഞു. 

മികച്ച കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുന്ന താരമാണ് രണ്‍വീര്‍. ബാന്‍ഡ് ബജാ ഭാരതിലൂടെയാണ് താരം ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. ചിത്രം മികച്ച വിജയം നേടിയതോടെ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇന്ന് ബോളിവുഡിലെ മുന്‍നിര താരമാണ് രണ്‍വീര്‍. രണ്‍വീര്‍ സിനിമയിലെത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭൂമി അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kandukonden kandukonden
Alex Paul, Love and U, Asvati Alex
Mammootty
Binny Sebastian
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com