'രാക്ഷസന്‍' തിയേറ്ററുകളില്‍ കയ്യടി നേടുമ്പോള്‍ നായകന് വിവാഹമോചനം

'രാക്ഷസന്‍' തിയേറ്ററുകളില്‍ കയ്യടി നേടുമ്പോള്‍ നായകന് വിവാഹമോചനം

തങ്ങള്‍ ഇരുവരും ഒരുവര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും ഇപ്പോള്‍ വിവാഹമോചിതരായെന്നു എങ്കിലും മകന്റെ രക്ഷിതാക്കളായി തുടരുമെന്നും വിഷ്ണു തന്റെ കുറിപ്പില്‍ പറയുന്നു. 
Published on

കേരളത്തിലുള്‍പ്പെടെ മികച്ച അഭിപ്രായം ലഭിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന തമിഴ് സൈക്കോ ത്രില്ലറാണ് 'രാക്ഷസന്‍'. ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോള്‍ നായകന്‍ വിവാഹമോചിതനായിരിക്കുകയാണ്. തമിഴ് നടന്‍ വിഷ്ണു വിശാല്‍ ആണ് രാക്ഷസനിലെ നായകന്‍. രാക്ഷസനില്‍ അമല പോള്‍ ആണ് വിഷ്ണുവിന്റെ നായികയായെത്തിയത്. വിഷ്ണുവിന് കരിയറില്‍ വലിയ ബ്രേക്ക് നല്‍കിയ ചിത്രം കൂടിയാണ്.

വിഷ്ണു തന്നെയാണ് തന്റെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത്. സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു നടന്‍ ഇക്കാര്യം ലോകത്തെ അറിയിച്ചത്. തങ്ങള്‍ ഇരുവരും ഒരുവര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും ഇപ്പോള്‍ വിവാഹമോചിതരായെന്നു എങ്കിലും മകന്റെ രക്ഷിതാക്കളായി തുടരുമെന്നും വിഷ്ണു തന്റെ കുറിപ്പില്‍ പറയുന്നു. 

'ഞാനും രജിനിയും ഒരുവര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ്. ഇപ്പോള്‍ ഞങ്ങള്‍ നിയമപരമായി വിവാഹമോചിതരായ കാര്യം അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്കൊരു മകനുണ്ട്. അവന് ഞങ്ങള്‍ എപ്പോഴും രക്ഷിതാക്കള്‍ തന്നെയായിരിക്കും. അവന് നല്ലത് മാത്രം നല്‍കുക എന്നതിനാകും ഞങ്ങള്‍ ആദ്യം പരിഗണന നല്‍കും.  

ഞങ്ങള്‍ ഒരുമിച്ച് മനോഹരമായ കുറേ വര്‍ഷങ്ങള്‍ ചെലവഴിച്ചു. ഇനിയും നല്ല സുഹൃത്തുക്കളായി പരസ്പരം ബഹുമാനിച്ച് തുടര്‍ന്ന് പോകും. ഞങ്ങളുടെ കുഞ്ഞിനേയും കുടുംബത്തെയും കരുതി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു'-വിഷ്ണു ട്വിറ്ററില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com