രാജാരവിവര്‍മയുടെ സുന്ദരികളായി സാമന്തയും ശ്രുതി ഹാസനും; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണ, ഐശ്വര്യ രാജേഷ്, ഖുശ്ബു സുന്ദര്‍, നാദിയ മൊയ്തു തുടങ്ങിയവരാണ് പ്രശസ്തമായ പെയിന്റിങ്ങുകളായി പോസ് ചെയ്തത്
രാജാരവിവര്‍മയുടെ സുന്ദരികളായി സാമന്തയും ശ്രുതി ഹാസനും; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
Updated on
2 min read

രാജാ രവി വര്‍മ വരച്ചുവെച്ച ചിത്രങ്ങളിലെ സുന്ദരികളായി വേഷപ്പകര്‍ച്ച നടത്തി തെന്നിന്ത്യന്‍ താരറാണികള്‍. ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട റാമാണ്  രവിവര്‍മയുടെ പ്രസിദ്ധമായ ചിത്രങ്ങളെ നടിമാരിലൂടെ പുനര്‍സൃഷ്ടിച്ചത്. 2020 കലണ്ടറിന് വേണ്ടിയായിരുന്നു സ്‌പെഷ്യല്‍ ഫോട്ടോ ഷൂട്ട്. സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണ, ഐശ്വര്യ രാജേഷ്, ഖുശ്ബു സുന്ദര്‍, നാദിയ മൊയ്തു തുടങ്ങിയവരാണ് പ്രശസ്തമായ പെയിന്റിങ്ങുകളായി പോസ് ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samantha Akkineni (@samantharuthprabhuoffl) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @shrutzhaasan on

എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് രവിവര്‍മ സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട്. നടിമാര്‍ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. യഥാര്‍ത്ഥ പെയിന്റിങ്ങിനൊപ്പമാണ് താരങ്ങള്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്. പഴവും പിടിച്ചുനില്‍ക്കുന്ന സ്ത്രീയായാണ് സാമന്ത വേഷം ധരിച്ചത്. രണ്ട് ലുക്കിലാണ് ശ്രുതി ഹസന്‍ എത്തിയത്. ശകുന്തളയായാണ് രമ്യകൃഷ്ണയുടെ വേഷപ്പകര്‍ച്ച. ആരാധകരുടെ മനം കീഴടക്കുകയാണ് ചിത്രങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com