രാജ് മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേക്ക്; 'സിംഹം'

ഇത്തവണയെത്തുന്നത് പ്രധാനവേഷത്തില്‍ - ബോബി സജ്ഞയ് തിരക്കഥയെഴുതുന്ന ചിത്രത്തിലാണ് ഉണ്ണിത്താന്‍ അഭിനയിക്കുന്നത്. 
രാജ് മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേക്ക്; 'സിംഹം'
Updated on
1 min read

കൊല്ലം: കാസര്‍കോട്ടുനിന്ന് എംപിയായി തെരഞ്ഞടുക്കപ്പെട്ട രാജ് മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേക്ക്. ബോബി സജ്ഞയ് തിരക്കഥയെഴുതുന്ന ചിത്രത്തിലാണ് ഉണ്ണിത്താന്‍ അഭിനയിക്കുന്നത്. പുതിയ സിനിമയില്‍ അവസരം കിട്ടിയ കാര്യം രാജ് മോഹന്‍ ഉണ്ണിത്താന്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. 

ഇത് വരെ വലുതും ചെറുതുമായ വേഷങ്ങളില്‍ ഇരുപത് സിനിമയില്‍ അഭിനയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും അഭിനയ ലോകത്തെത്തുന്നത്. മുഖ്യമന്ത്രി ഒന്നുമല്ലെങ്കിലും, സിംഹം എന്ന്  പേരിട്ട ചിത്രത്തില്‍ മോശമല്ലാത്ത ഒരു വേഷമാണെന്നും ഉണ്ണിത്താന്‍ പറയുന്നു.. സിനിമ ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും. 

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തിരക്കില്‍ ആയിരുന്നതിനാല്‍  ഇതുവരെ അഭിനയത്തിന് സമയം മാറ്റിവയ്ക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്. എംപിയായ സാഹചര്യത്തില്‍ ഇനി അഭിനയത്തിന് കൂടി സമയം കണ്ടെത്തുമെന്നാണ് കാസര്‍കോട് എംപി പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chandu Salim Kumar
Murali Gopy
Deool band 2, Shahrukh Khan
Tovino, V D Satheesan, Anto Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com