രാമനും സീതയുമായി ഹൃത്വിക്കും ദീപികയും; ഹിന്ദി രാമായണം അണിയറയില്‍ ഒരുങ്ങുന്നു

രാമനും സീതയുമായി ഹൃത്വിക്കും ദീപികയും; ഹിന്ദി രാമായണം അണിയറയില്‍ ഒരുങ്ങുന്നു

രാമനായി ഹൃത്വിക്കും സീതയായി ദീപികയും എത്തുമ്പോള്‍ പ്രഭാസ് രാവണനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Published on

രാമായണം പ്രമേയമാക്കിയുള്ള സനിമ വെള്ളിത്തിരയില്‍ ഒരുങ്ങുകയാണ്. 500 കോടി രൂപ മുതല്‍മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ദീപിക പദുക്കോണ്‍ ഹൃത്വിക് റോഷന്‍, പ്രഭാസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നാണ് വിവരം. 

രാമനായി ഹൃത്വിക്കും സീതയായി ദീപികയും എത്തുമ്പോള്‍ പ്രഭാസ് രാവണനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഭാസിനെ സമീപിച്ചുകഴിഞ്ഞതായി പ്രമുഖ വിനോദ വെബ്‌സൈറ്റായ പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തു.

ദംഗലിന്റെ സംവിധായകന്‍ നിതേഷ് തിവാരി, തെലുങ്ക് നിര്‍മാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മല്‍ഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ രവി ഉദ്യാവര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം ത്രി ഡൈമന്‍ഷന്‍ (3ഡി) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഒരുക്കുന്നത്. സംവിധായകന്റെയോ മറ്റ് അണിയറ പ്രവര്‍ത്തകരുടേയോ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2021ല്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് മൂന്ന് ഭാഗങ്ങള്‍ ഉണ്ടാകും. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. വായിച്ചും കേട്ടുമറിയുന്ന രാമായണത്തോട് പൂര്‍ണമായും നീതിപുലര്‍ത്തുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com