ബോളിവുഡ് താരങ്ങളായ രൺവീർ കപൂറിനേയും ദീപിക പദുക്കോണിനേയും വ്യക്തിപരമായി അധിക്ഷേപിച്ച് നടി കങ്കണ. രൺവീർ ബലാത്സംഗിയാണെന്നും ദീപികയ്ക്ക് മാനസികരോഗമാണെന്നുമാണ് കങ്കണയുടെ ടീമിന്റെ ആരോപണം. നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് താരങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ വന്നത്.
‘രൺബിർ കപൂർ സ്ത്രീകൾക്ക് പിന്നാലെ നടക്കുന്നവനാണ് പക്ഷേ, ആരും അയാളെ പരസ്യമായി ബലാത്സംഗം നടത്തുന്നവനെന്ന് വിളിക്കാൻ ധൈര്യം കാണിച്ചിട്ടില്ല. ദീപിക സ്വയം പ്രഖ്യാപിത മനോരോഗിയാണ്. എന്നാൽ ആരും അവരെ സൈക്കോ എന്നോ വിച്ചെന്നോ വിളിക്കാൻ തയാറാകുന്നില്ല. പാരമ്പര്യവുമായി ബന്ധപ്പെട്ട് അവർക്കു ലഭിക്കുന്ന സ്വീകാര്യത മറ്റുള്ളവർക്ക് ലഭിക്കണമെന്നില്ല.– ടീം കങ്കണ ട്വീറ്റ് ചെയ്തു.
രൺവീറിനേയും ദീപികയേയും അപമാനിച്ച കങ്കണയ്ക്കെതിരെ വിമർശനം രൂക്ഷമാവുകയാണ്. സോനൂ സൂദിനെ മണികർണിക സിനിമയിൽ നിന്ന് കങ്കണ ഒഴിവാക്കിയത് ആരാധകർ ചർച്ചയാക്കുന്നുണ്ട്. കൂടാതെ കങ്കണയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അവർ താരങ്ങളോട് ആവശ്യപ്പെടുന്നു.
സോഷ്യൽ മീഡിയയിൽ കങ്കണയ്ക്ക് സ്വന്തമായി അക്കൗണ്ട് ഇല്ല. ടീം കങ്കണയുടേയും സഹോദരി രംഗോലിയുടേയും അക്കൗണ്ടിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കുന്നത്. താരത്തിന്റെ ആരാധകർ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആളുകൾ ചേർന്നാണ് ടീം കങ്കണ എന്ന ട്വിറ്റർ അക്കൗണ്ട് കെെകാര്യം ചെയ്യുന്നത് ചെയ്യുന്നത്. പൂർണമായും തന്റെ മേൽനോട്ടത്തിലാണ് ടീം കങ്കണ പ്രവർത്തിക്കുന്നതെന്ന് നടി തന്നെ അവകാശപ്പെട്ടിട്ടുണ്ട്.
സുശാന്തിന്റെ മരണത്തെ ഉപയോഗപ്പെടുത്തി അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. കരൺ ജോഹർ, മഹേഷ് ഭട്ട്, ആദിത്യ ചോപ്ര എന്നിവരെ കടന്നാക്രമിച്ച് കങ്കണ തപ്സി പന്നു, സ്വര ഭാസ്കർ, റിച്ച ഛദ്ധ എന്നിവരുടെ നിലപാടുകളെയും കങ്കണ ചോദ്യം ചെയ്തിരുന്നു. സംവിധായകൻ അനുരാഗ് കശ്യപ്, ആയുഷ്മാൻ ഖുറാന എന്നിവരെയും വിമർശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates