'റിയല്‍ മാനായി' വിജയ് ദേവരകോണ്ട; ചലഞ്ച് ചെയ്തിരിക്കുന്നത് കുഞ്ഞിക്കയെ, വീഡിയോ

വീട്ടില്‍ പലവിധ പണികളില്‍ മുഴുകിയിരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് വിജയ് ചലഞ്ച് പൂർത്തിയാക്കിയത്
'റിയല്‍ മാനായി' വിജയ് ദേവരകോണ്ട; ചലഞ്ച് ചെയ്തിരിക്കുന്നത് കുഞ്ഞിക്കയെ, വീഡിയോ
Updated on
1 min read

ലോക്ക്ഡൗൺ കാലത്ത് ട്വിറ്ററിൽ സെലിബ്രിറ്റികളടക്കം ഏറ്റെടുത്ത ഒന്നാണ് 'ബി ദ് റിയല്‍ മാന്‍' ചലഞ്ച്.  തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ തുടങ്ങിവച്ച ചലഞ്ച് ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയതാരം ദിൽഖർ സൽമാനിൽ എത്തി നിൽക്കുകയാണ്. നടൻ വിജയ് ദേവരകോണ്ടയാണ് ദുൽഖറിന് ചലഞ്ച് മുഴക്കിയിരിക്കുന്നത്. 

വീട്ടില്‍ പലവിധ പണികളില്‍ മുഴുകിയിരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് വിജയ് ചലഞ്ച് പൂർത്തിയാക്കിയത്. കുടുംബത്തോടൊപ്പം സമയം ചെലവിടുകയും അവര്‍ക്കായി മാങ്ങ ഐസ്‌ക്രീം ഉണ്ടാക്കുകയും ചെയ്യുന്ന താരത്തെ വിഡിയോയിൽ കാണാം.

'എന്റെ ലോക്ക്ഡൗണ്‍ ദിനങ്ങളിലെ ചില ഭാഗങ്ങള്‍' , എന്ന് കുറിച്ചാണ് താരം വിഡിയോ പങ്കുവച്ചത്. വിഡിയോ ഷൂട്ട് ചെയ്യാൻ സഹായിച്ച ആനന്ദ് ദേവരകോണ്ടയ്ക്ക് നന്ദിയും കുറിച്ചിട്ടുണ്ട്. സംവിധായകന്‍ കൊരാട്ടല ശിവയുടെ വെല്ലുവിളി സ്വീകരിച്ചാണ് വിജയ് വിഡിയോ പങ്കുവച്ചത്. 'ഇനി ഇതിനായി കുഞ്ഞിക്കയെ ക്ഷണിക്കുന്നു' എന്നും ദുൽഖറിനെ ടാ​ഗ് ചെയ്ത് താരം കുറിച്ചു. 

വീട്ടുജോലികളില്‍ സ്ത്രീകളെ സഹായിക്കാന്‍ പുരുഷന്മാരെ പ്രചോദിപ്പിക്കുന്നതാണ് ഈ ചലഞ്ച്. സംവിധായകൻ എസ്എസ് രാജമൗലി അടക്കമുള്ളവർ ഇതേ ചലഞ്ചിൽ പങ്കെടുത്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com