റിലീസാകാത്ത പടം കൊള്ളില്ലെന്നും കാശുപോയെന്നും കമന്റ്: കുറിക്കുകൊള്ളുന്ന മറുപടി കൊടുത്ത് ലാല്‍ജോസ്

സിനിമ തീരുന്നതിന് മുന്‍പ് തന്നെ സമൂഹമാധ്യമത്തില്‍ മോശമാണെന്ന് അഭിപ്രായപ്രകടനം നടത്തുന്ന പ്രവണത കൂടുതലാകുന്ന കാലമാണിത്.
റിലീസാകാത്ത പടം കൊള്ളില്ലെന്നും കാശുപോയെന്നും കമന്റ്: കുറിക്കുകൊള്ളുന്ന മറുപടി കൊടുത്ത് ലാല്‍ജോസ്
Updated on
1 min read

ചിത്രം റിലീസാകാന്‍ കൂടി കാത്തു നില്‍ക്കാതെ മോശം പടമെന്ന് കമന്റിട്ട യുവാവിനെ ട്രോളി സംവിധായകന്‍ ലാല്‍ ജോസ്. ലാല്‍ ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രം 'തട്ടുംപുറത്ത് അച്യുതന്‍' എന്ന സിനിമയെക്കുറിച്ച് ഒരാള്‍ ഒരു സിനിമാഗ്രൂപ്പില്‍ ഇട്ട പോസ്റ്റിന് താഴെയാണ് ഹിഷാം എന്ന യുവാവ് പടം കൊള്ളില്ല കാശ് പോയി എന്ന് ഇട്ടത്.

സിനിമ തീരുന്നതിന് മുന്‍പ് തന്നെ സമൂഹമാധ്യമത്തില്‍ മോശമാണെന്ന് അഭിപ്രായപ്രകടനം നടത്തുന്ന പ്രവണത കൂടുതലാകുന്ന കാലമാണിത്. എന്നാല്‍ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പടം കൊള്ളില്ല, കാശ് പോയി എന്നെല്ലാം കമന്റിട്ടാല്‍ ഏത് സംവിധായകനായാലും പൊള്ളും. 

ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പെട്ടെന്ന് വൈറലായി. സ്‌ക്രീന്‍ഷോട്ട് സംവിധായകന്റെ കയ്യിലുമെത്തി. സിനിമയെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിച്ചയാള്‍ക്ക് അതേ നാണയത്തില്‍ തന്നെ ലാല്‍ജോസ് മറുപടി നല്‍കിയിരിക്കുകയാണ്. 'അച്യുതന്‍ റിലീസായി എന്നു കരുതി പാവം. ഹിഷാമേ നാളെ പടം കാണണേ' എന്നുപറഞ്ഞ് സ്‌ക്രീന്‍ഷോട്ട് സഹിതം ലാല്‍ജോസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Aswathy Sreekanth
Janhvi Kapoor, Sridevi
Nehal Vadoliya
Sushant Singh Rajput, Shishir Sharma
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com