'റീഷൂട്ടിങ്ങിനിടെ ആ ചിത്രം നഷ്ടമായി'; മാമാങ്കത്തില്‍ അനു സിതാര ചെയ്തത് മാളവികയുടെ വേഷം 

പൊറിഞ്ചുമറിയത്തിന്റെ ഷൂട്ട് ഉള്ളതിനാല്‍ തീയതികള്‍ പ്രശ്‌നമായത് കൊണ്ടാണ് മാളവികയ്ക്ക് ചിത്രത്തില്‍ നിന്നും ഒഴിയേണ്ടി വന്നത്.
'റീഷൂട്ടിങ്ങിനിടെ ആ ചിത്രം നഷ്ടമായി'; മാമാങ്കത്തില്‍ അനു സിതാര ചെയ്തത് മാളവികയുടെ വേഷം 
Updated on
1 min read

മ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തില്‍ താന്‍ ചെയ്യാനിരുന്ന വേഷം നഷ്ടമായതിന്റെ സങ്കടം തുറന്ന് പറഞ്ഞ് നടി മാളവിക മേനോന്‍. ചിത്രത്തില്‍ അനു സിത്താര ചെയ്ത റോളിലേക്കാണ് മാളവികയെ കാസ്റ്റ് ചെയ്തിരുന്നത് എന്നാണ് സൂചന. വേറെ ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു തന്റെ അസൗകര്യം മൂലം വേഷം നഷ്ടമാവുകയായിരുന്നു എന്നും മാളവിക പറഞ്ഞു. 

പൊറിഞ്ചുമറിയത്തിന്റെ ഷൂട്ട് ഉള്ളതിനാല്‍ തീയതികള്‍ പ്രശ്‌നമായത് കൊണ്ടാണ് മാളവികയ്ക്ക് ചിത്രത്തില്‍ നിന്നും ഒഴിയേണ്ടി വന്നത്. ചെയ്യാനിരുന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂമിലുള്ള ചിത്രവും മാളവിക ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 

'മാമാങ്കത്തില്‍ നിന്നുള്ള ഒരു ചിത്രമാണിത്. നിര്‍ഭാഗ്യവശാല്‍, റീഷൂട്ടിനിടെ ഈ അത്ഭുതകരമായ സിനിമ എനിക്ക് നഷ്ടമായി വിധി. പൊറിഞ്ചുമറിയത്തിന്റെ ഷൂട്ട് ഉള്ളതിനാല്‍ തീയതികള്‍ പ്രശ്‌നമായി. പിഎംജെ (പൊറിഞ്ചുമറിയം ജോസ്) പോലുള്ള ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, എന്നാല്‍ നഷ്ടം നഷ്ടമാണ് (മാമാങ്കം). പ്രതീക്ഷയാണ് എന്നെ ചലിപ്പിക്കുന്നത്, ഒപ്പം നിങ്ങളുടെ പ്രാര്‍ത്ഥനകളിലൂടെയും എനിക്ക് നല്ലത് സംഭവിക്കുമെന്ന്പ്രതീക്ഷിക്കുന്നു.'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com