ഒറ്റക്കണ്ണിറുക്കലിലൂടെ ആരാധകരെ സ്വന്തമാക്കിയ നടി പ്രിയ വാര്യര്‍ കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ് തന്നെ സെലിബ്രിറ്റിയായി മാറിയ താരമാണ്. ആദ്യ ചിത്രത്തിന് പിന്നാലെ താരത്തിനേ വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെന്ന തരത്തില്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രചരണമുണ്ടായിരുന്നു. അതിനിടെ ചിത്രത്തില്‍ അഭിനയിച്ച നടന്‍ റോഷന്‍ അബ്ദുള്‍ റഹൂഫുമായി പ്രണയത്തിലാണെന്ന തരത്തിലും റൂമറുകളുണ്ടായിരുന്നു.എന്നാല്‍ ഇത് തള്ളിക്കൊണ്ട് ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം പ്രിയ വാര്യര്‍ നല്‍കിയ ഒരഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് വീണ്ടും പരാമര്‍ശം നടത്തിയിരിക്കുകയാണ്
സിനിമയില്‍ തനിക്ക് ചെയ്യാനാകാത്ത കാര്യം നീന്തലും ഡ്രൈവിങ്ങും ആകും. നടിയെക്കാള്‍ ഗായികയായ പ്രിയക്കാണ് കൂടുതല്‍ പിന്തുണ കിട്ടിയതെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. നടി എന്ന നിലയില്‍ തന്നെ വിലയിരുത്താന്‍ ആദ്യ ചിത്രം മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളതെന്നും ബാക്കി ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങിയേക്കുമെന്നും പ്രിയ വാര്യര്‍ പറഞ്ഞു.
താന്‍ പാടുന്ന കാര്യം പലര്‍ക്കും അറിയില്ലായിരുന്നുവെന്നും അതിനാല്‍ തന്റെ ഗാനം പുറത്തിറങ്ങിയത് വളരെ അപ്രതീക്ഷിതമായിരുന്നതിനാല്‍ ഗാനത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. വാങ്ങിയ ഏറ്റവും കൂടുതല്‍ പ്രതിഫലത്തുകയെ പറ്റിയുള്ള ചോദ്യത്തോട് അതെ പറ്റി പുറത്ത് പറയാന്‍ പറ്റില്ലെന്നും, എല്ലാവരും കേട്ടത് പോലെ അത് മൂന്നുകോടിയൊന്നുമല്ലെന്നും പ്രിയ പറഞ്ഞു.
ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ചിത്രീകരണം പൂര്‍ത്തിയായതായും ഏപ്രിലോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്നും താരം പറഞ്ഞു. അഡാറ് ലവിന് ശേഷം മലയാളത്തില്‍ മറ്റൊരു സിനിമ ചെയ്യാത്തതിന്റെ കാരണം അത് വലിയൊരു മടങ്ങിവരവാകണം എന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ്. അതുകൊണ്ട് അടിപൊളിയായിട്ടുള്ള ഒരു സ്‌ക്രിപ്റ്റ് വന്നാല്‍ മാത്രമേ മലയാളത്തില്‍ സിനിമകള്‍ ചെയ്യുകയുള്ളൂ എന്നും പ്രിയ വാര്യര്‍ പറഞ്ഞു.
പ്രിയയും റോഷനും ഡേറ്റിങ്ങിലാണോ എന്ന ചോദ്യം ലഭിച്ചപ്പോള്‍ തന്നെ താരം പറഞ്ഞത് എന്താണ് ഇത്ര നേരമായിട്ടും ഈ ചോദ്യം വരാത്തത് എന്ന് കരുതിയിരിക്കുകയായിരുന്നുവെന്നും നാഷണല്‍ മീഡിയയില്‍ പോലും ഞങ്ങളത് വെളിപ്പെടുത്തിയിട്ടില്ല പിന്നെയാണോ ഇവിടെ എന്നായിരുന്നു മറുപടി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates