റൗഡി ബേബിക്ക് ചുവടുവെച്ച് റിമി ടോമി: ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ കാണാം

റിമിയുടെ റൗഡി ബേബി വേര്‍ഷനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
റൗഡി ബേബിക്ക് ചുവടുവെച്ച് റിമി ടോമി: ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ കാണാം
Updated on: 
1 min read

മാരി 2വിലെ റൗഡി ബേബി എന്ന നൃത്തരംഗം ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴും ഈ ഗാനം യൂട്യൂബില്‍ ഹിറ്റാണ്. സായ്പല്ലവിയുടെ ഡാന്‍സായിരുന്നു ഗാനത്തെ ഇത്രയധികം ശ്രദ്ധേയമാക്കിയത്. തുടര്‍ന്ന് ഇത് ടിക് ടോകിലും ഹിറ്റായി. ഇപ്പോള്‍ പ്രശസ്തമായ റൗഡി ബേബി ഗാനത്തിന് ചുവടുവയ്ക്കുകയാണ് ഗായിക റിമി ടോമി.

റിമിയുടെ റൗഡി ബേബി വേര്‍ഷനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. 'ഇത് സായ് പല്ലവിക്ക് മാത്രമല്ല, നമുക്കും അറിയാമെന്ന് പറയാന്‍ പറഞ്ഞു' എന്ന കാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 'റൗഡി ബേബി'യുടെ തുടക്കത്തിലെ നാലു വരികള്‍ക്കാണ് റിമി ചുവടുവെച്ചിരിക്കുന്നത്. ഒരു മിനിറ്റില്‍ താഴെ മാത്രം സമയ ദൈര്‍ഘ്യമുള്ള ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. 

യത്ഥാര്‍ത്ഥ റൗഡി ബേബി ഇപ്പോഴും യൂട്യൂബില്‍ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ചുകൊണ്ടു മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇരുപത്തിയാറ് കോടിയോളം ആളുകളാണ് ഇതുവരെ ഗാനം കണ്ടത്. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട തെന്നിന്ത്യന്‍ ഗാനം എന്ന പദവി റൗഡി ബേബിക്കാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER