ലക്ഷദ്വീപില്‍ നിന്ന് മൂത്തോനെ തേടി മുംബൈയിലേക്ക്; ഒരുവശത്ത് നിഷ്‌കളങ്കത, മറുഭാഗത്ത് വയലന്‍സ്, നിവിന്‍ പോളി ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം 'മൂത്തോന്‍' ന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ലക്ഷദ്വീപില്‍ നിന്ന് മൂത്തോനെ തേടി മുംബൈയിലേക്ക്; ഒരുവശത്ത് നിഷ്‌കളങ്കത, മറുഭാഗത്ത് വയലന്‍സ്, നിവിന്‍ പോളി ചിത്രത്തിന്റെ ട്രെയിലര്‍ കാണാം
Updated on: 
1 min read

നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം 'മൂത്തോന്‍' ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്റെ പിറന്നാള്‍ ദിവസമാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. മുംബൈയുടേയും ലക്ഷദ്വീപിന്റെയും പശ്ചാതലത്തിലാണ് സിനിമ നടക്കുന്നതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. 

നിവിന്റെ മികച്ച അഭിനയ പ്രകടനമാണ് ചിത്രത്തിലുള്ളതെന്ന സൂചനയും ട്രെയിലറിലുണ്ട്.  പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. ലക്ഷദ്വീപിന്റെ ശാന്ത സ്വഭാവവും മുംബൈയുടെ വയലന്‍സും ട്രെയിലറില്‍ കാണാം. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന് ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവല്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. 


ചിത്രത്തിന്റെ രചനയും ഗീതു തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. ശശാങ്ക് അറോറ, ശോഭിത ധുളിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER