ലണ്ടനില്‍ കണ്ടുമുട്ടി തൈമൂറും ഇനായയും; സോഷ്യല്‍മീഡിയ കീഴടക്കി കുട്ടി താരങ്ങളുടെ ക്യൂട്ട് ഹഗ്ഗ് 

ലണ്ടനില്‍ കണ്ടുമുട്ടിയ ഇരുവരും പരസ്പരം അലിംഗനം ചെയ്യുന്നതിന്റെ ചിത്രമാണ് വൈറലാകുന്നത്
ലണ്ടനില്‍ കണ്ടുമുട്ടി തൈമൂറും ഇനായയും; സോഷ്യല്‍മീഡിയ കീഴടക്കി കുട്ടി താരങ്ങളുടെ ക്യൂട്ട് ഹഗ്ഗ് 
Updated on
1 min read

ണ്ടനില്‍ അവധി ആഘോഷിക്കുകയാണ് സെയിഫ് അലി ഖാനും കരീന കപൂറും മകന്‍ തൈമൂറും. ഇവര്‍ക്കൊപ്പം സെയിഫിന്റെ സഹോദരി സോഹ അലി ഖാനും കുടുംബവും ചേര്‍ന്നപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത് രണ്ട് കുട്ടി താരങ്ങളാണ്. തൈമൂറും സോഹയുടെ മകള്‍ ഇനായയും. ലണ്ടനില്‍ കണ്ടുമുട്ടിയ ഇരുവരും പരസ്പരം അലിംഗനം ചെയ്യുന്നതിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

റീയുണൈറ്റഡ് എന്ന് കുറിച്ചുകൊണ്ട് സോഹയാണ് ഈ ചിത്രം പങ്കുവച്ചത്. മുംബൈയിലായിരിക്കുമ്പോള്‍ ഒന്നിച്ച് കളിച്ചുല്ലസിക്കുന്ന ഇനായക്കും തൈമൂറിനും ഈ കണ്ടുമുട്ടല്‍ ഏറെ പ്രിയപ്പെട്ടതായിരുന്നെന്നാണ് ചിത്രങ്ങളില്‍ വ്യക്തമാകുന്നത്. പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന് ലഭിച്ച ലൈക്കുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 

Reunited!! #timandinni #london

A post shared by Soha (@sakpataudi) on

കരീനയ്‌ക്കൊപ്പം സഹോദരി കരിഷ്മയും ലണ്ടന്‍ ആഘോഷങ്ങളില്‍ ചേര്‍ന്നിരുന്നു. അതേസമയം ലണ്ടന്‍ ദിനങ്ങള്‍ കരീനയ്ക്ക് അവധി മാത്രമല്ല. കരീനയുടെ പുതിയ ചിത്രം അംഗ്രേസി മീഡിയത്തിന്റെ ചിത്രീകരണവും നടക്കുന്നുണ്ട് ഇവിടെ.

 
 
 
 
 
 
 
 
 
 
 
 
 

Tim & Inni

A post shared by Kunal Kemmu (@khemster2) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kunal Kemmu's house in Srinagar
Meera Anil and Asif Ali
Madhu Warrier and Manju Warrier
Vijay Sethupathi, Shahrukh Khan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com