ലാലിന്റെ 'മിനുങ്ങും മിന്നാമിനുങ്ങി'ന്റെ കന്നഡ വേർഷനും ഹിറ്റ് ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കന്നട വേർഷനില്‍ എസ് പി ബാലസുബ്രമണ്യവും ശ്രേയ ജയദീപും ചേര്‍ന്നാണ് പാടിയിരിക്കുന്നത്
ലാലിന്റെ 'മിനുങ്ങും മിന്നാമിനുങ്ങി'ന്റെ കന്നഡ വേർഷനും ഹിറ്റ് ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Updated on
1 min read

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം സിനിമ മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനം മലയാളികൾ നെഞ്ചോട് ചേർത്ത ​ഗാനവുമാണ്. ഈ ചിത്രത്തിന്റെ കന്നഡ റീമേക്കിലെ ​ഗാനവും ഇപ്പോൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. 

എം ജി ശ്രീകുമാറും ശ്രേയ ജയദീപും ആലപിച്ച ഗാനത്തി​ന്റെ  കന്നട വേർഷനില്‍ എസ് പി ബാലസുബ്രമണ്യവും ശ്രേയ ജയദീപും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. കവച എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കന്നട സൂപ്പർ സ്റ്റാർ ശിവ രാജ്​ കുമാറാണ് മോഹൻലാൽ അവതരിപ്പിച്ച രാമച്ചൻ എന്ന വേഷത്തിലെത്തുന്നത്. ​യൂട്യൂബിൽ റിലീസ് ചെയ്ത ​ഗാനം ഇതുവരെ നാലര ലക്ഷത്തിലേറെ പേരാണ് കണ്ടുകഴിഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com