ലാലുപ്രസാദ് യാദവിന്റെ ജീവിതം സിനിമയാകുന്നു

ലാല്‍ടെന്‍ എന്നാല്‍ കെടാവിളക്ക് എന്നാണ് അര്‍ത്ഥം.
ലാലുപ്രസാദ് യാദവിന്റെ ജീവിതം സിനിമയാകുന്നു
Updated on: 
1 min read

ഈയിടെ രാഷ്ട്രീയപ്രവര്‍ത്തകരുടെ ജീവിതം സിനിമയാകുന്നത് ട്രെന്‍ഡ് ആവുകയാണ്. നരേന്ദ്രമോദി, മന്‍മോഹന്‍ സിങ്, ബാല്‍ താക്കറെ, വൈഎസ് രാജശേഖര റെഡ്ഡി എന്നിവരുടെയെല്ലാം ജീവചരിത്ര സിനിമ ഇറങ്ങിയത് ഈ വര്‍ഷമാണ്. ഇപ്പോള്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയായ ലാലുപ്രസാദ് യാദവിന്റെ ജീവിതവും സിനിമയാവുകയാണ്.

'ലാല്‍ട്ടെന്‍' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ലാല്‍ടെന്‍ എന്നാല്‍ കെടാവിളക്ക് എന്നാണ് അര്‍ത്ഥം. ഭോജ്പുരി ചലച്ചിത്ര നടന്‍ യഷ് കുമാര്‍ ആയിരിക്കും ലാലുപ്രസാദ് ആയി അഭിനയിക്കുക. സ്മൃതി സിന്‍ഹയാണ് ലാലുപ്രസാദിന്റെ ഭാര്യയും ബീഹാര്‍ മുഖ്യമന്ത്രിയുമായ രബ്രി ദേവിയുടെ വേഷം അഭിനയിക്കുന്നത്. 

ലാലു പ്രസാദിന്റെ ജീവിതത്തിലെ വിവിധ രാഷ്ട്രീയ സംഭവങ്ങള്‍ രസകരമായ രീതിയില്‍ അവതരിപ്പിക്കുന്നതായിരിക്കും ഈ സിനിമ. ബീഹാറിലും ഗുജറാത്തിലുമായാണ് സിനിമയുടെ ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Parvathy Thiruvothu, Vinay Fort
Khalifa
Joly Jospeh, Kailash and Mammootty
Sathyan Anthikad, Jisma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com