ഹോളിവുഡ് താരങ്ങളെ പിന്തള്ളി സുന്ദരന്മാരില്‍ ഒന്നാമനായി ഹൃത്വിക് റോഷന്‍

റോബര്‍ട്ട് പാറ്റിന്‍സണ്‍, ക്രിസ് ഇവാന്‍സ്, ടോം ഹിഡില്‍റ്റണ്‍, കനേഡിയന്‍ താരം ഗോഡ്‌ഫ്രേ ഗാവോ തുടങ്ങിയവരെയാണ് ഹൃത്വിക് പിന്തള്ളിയത്. 
ഹോളിവുഡ് താരങ്ങളെ പിന്തള്ളി സുന്ദരന്മാരില്‍ ഒന്നാമനായി ഹൃത്വിക് റോഷന്‍
Updated on: 
1 min read

എന്താണ് സൗന്ദര്യത്തിന്റെ അളവുകോല്‍..? എന്തുതന്നെയായാലും ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരായ സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത് മറ്റാരുമല്ല. ബോളിവുഡിന്റെ ഗ്രീക്ക് ഗോഡസ് എന്നറിയപ്പെടുന്ന ഹൃത്വിക് റോഷനാണ്. വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഹൃത്വിക് സുന്ദരന്‍മാരില്‍ ഒന്നാമതായത്.

ഹോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് ഈ നീലക്കണ്ണുള്ള രാജകുമാരന്‍ ഒന്നാമതെത്തിയിരിക്കുന്നത്. റോബര്‍ട്ട് പാറ്റിന്‍സണ്‍, ക്രിസ് ഇവാന്‍സ്, ടോം ഹിഡില്‍റ്റണ്‍, കനേഡിയന്‍ താരം ഗോഡ്‌ഫ്രേ ഗാവോ തുടങ്ങിയവരെയാണ് ഹൃത്വിക് പിന്തള്ളിയത്. 

ബോളിവുഡില്‍ നിന്ന് സല്‍മാന്‍ ഖാന്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ചാംസ്ഥാനത്താണ് സല്‍മാന്റെ സ്ഥാനം. 

കഴിഞ്ഞവര്‍ഷം വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം നടത്തിയ മറ്റൊരു സര്‍വ്വേയില്‍ ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരായ പുരുഷന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ജോണി ഡെപ്പ്, ബ്രാഡ് പിറ്റ്, ഇറാഖില്‍ നിന്നുമുള്ള പ്രശസ്ത മോഡല്‍ ഒമര്‍ ബൊര്‍ഖാന്‍ അല്‍ഗല എന്നിവരെയാണ് അന്ന് ഹൃത്വിക് പിന്തള്ളിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Parvathy Thiruvothu, Vinay Fort
Khalifa
Joly Jospeh, Kailash and Mammootty
Sathyan Anthikad, Jisma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com