നടന്‍ റിസബാവയ്ക്ക് അറസ്റ്റ് വാറന്റ്

2014 ല്‍ സാദിഖില്‍ നിന്നും വാങ്ങിയ 11 ലക്ഷം രൂപ തിരികെ നല്‍കാതെ വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് നടപടി
നടന്‍ റിസബാവയ്ക്ക് അറസ്റ്റ് വാറന്റ്
Updated on
1 min read

കൊച്ചി : ചെക്ക് മടങ്ങിയ കേസില്‍ നടന്‍ റിസബാവയ്ക്ക് അറസ്റ്റ് വാറന്റ്. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. 

എളമക്കര സ്വദേശി സാദിഖാണ് പരാതിക്കാരന്‍. 2014 ല്‍ സാദിഖില്‍ നിന്നും വാങ്ങിയ 11 ലക്ഷം രൂപ തിരികെ നല്‍കാതെ വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് നടപടി. 

പണം അടയ്ക്കാനും കോടതിയില്‍ കീഴടങ്ങാനും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോടതി റിസബാവയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com