

ലോക്ക്ഡൗൺ കാലത്ത് രാജ്യത്ത് ഏറ്റവും കുതിപ്പുണ്ടാക്കിയത് ഒടിടി പ്ലാറ്റ്ഫോമുകളായിരുന്നു. ഇപ്പോൾ കൂടുതൽ പേരെ ആകർഷിക്കുന്നതിനായി വമ്പൻ ഓഫറുമായി എത്തുകയാണ് ഒടിടി പ്ലാറ്റ്ഫോമുകളിലെ ആഗോള ഭീമനായ നെറ്റ്ഫ്ളിക്സ്. ഉപഭോക്താക്കൾക്ക് പൂർണമായും സൗജന്യമായി തങ്ങളുടെ ഉള്ളടക്കം ആസ്വദിക്കാനുള്ള അവസരം ഒരുക്കുകയാണ് കമ്പനി.
ലോകത്തിലെ അതിവേഗം വളരുന്ന ഒടിടി വിപണിയായി ഇന്ത്യയെ കണ്ടാണ് നെറ്റ്ഫ്ളിക്സിന്റെ ഓഫർ. 48 മണിക്കൂർ നേരം ആപ്പ് സൗജന്യ ആസ്വാദിക്കാനുള്ള അവസരമാണ് നെറ്റ്ഫ്ളിക്സ് ഒരുക്കുന്നത്. ഇതിലൂടെ കൂടുതൽ സബ്സ്ക്രൈബേർസിനെ ലഭിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. എന്നാൽ ഇതിനായി കുറച്ചു നാൾ കാത്തിരിക്കേണ്ടതായി വരും. ഡിസംബറിലാണ് ഓഫർ പ്രേക്ഷകരിലേക്ക് എത്തുക.
ഡിസംബർ മൂന്ന് അവസാനിച്ച് ഡിസംബർ നാല് പിറക്കുന്ന അർദ്ധരാത്രിയിലാണ് ആപ്പ് സൗജന്യമാകുന്നത്. പിന്നീടുള്ള 48 മണിക്കൂർ ആസ്വാദകന് നെറ്റ്ഫ്ലിക്സിൽ ഉള്ള എന്തും എത്ര തവണ വേണമെങ്കിലും കാണാം. ആപ്പ് തുറക്കുമ്പോൾ സാധാരണ രീതിയിൽ കമ്പനി നിങ്ങളുടെ മണി കാർഡ് വിവരങ്ങൾ ചോദിക്കാറുണ്ടെങ്കിലും ഓഫർ സമയത്ത് അതുമുണ്ടാകില്ല. ഇന്ത്യാക്കാരായ ലക്ഷക്കണക്കിന് പേർ ഈ സമയത്ത് നെറ്റ്ഫ്ലിക്സിലേക്ക് വരുമെന്നും അതിൽ നല്ലൊരു ഭാഗം ഉപഭോക്താക്കളായി തുടരുമെന്നുമാണ് കമ്പനിയുടെ ചീഫ് പ്രൊഡക്ട് ഓഫീസറായ ഗ്രെഗ് പീറ്ററിന്റെ പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates