വയനാടിന് പൃഥ്വിയുടെ സഹായം; ട്രക്ക് നിറയെ സ്നേഹം നിറച്ച അനിയന് നന്ദികുറിച്ച് ഇന്ദ്രജിത്ത് 

വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കാണ് പൃഥ്വിയുടെ സഹായം എത്തുന്നത്
വയനാടിന് പൃഥ്വിയുടെ സഹായം; ട്രക്ക് നിറയെ സ്നേഹം നിറച്ച അനിയന് നന്ദികുറിച്ച് ഇന്ദ്രജിത്ത് 
Updated on
1 min read

മുൻ വർഷത്തെ പോലെ ഇക്കുറിയും പ്രളയബാധിതർക്ക് സഹായവുമായി നടൻ ഇന്ദ്രജിത്തും ഭാര്യ പൂർണ്ണിമയും സജീവമാണ്. അൻപോട് കൊച്ചിയുമായി സഹകരിച്ച് മക്കളുമൊത്ത് ഇരുവരും ആദ്യദിനം മുതൽ രംഗത്തുണ്ട്. ഇവർക്കൊപ്പം നടൻ പൃഥ്വിരാജും ദുരുതബാധിതർക്ക് കൈത്താങ്ങാകാൻ ചേർന്നിരിക്കുകയാണ്. 

ഒരു ട്രക്ക് നിറയെ സാധനങ്ങളാണ് വയനാട്ടിലെ ആളുകൾക്കായി പൃഥ്വി നൽകിയത്. ഇക്കാര്യം ഇന്ദ്രജിത്ത് തന്നെയാണ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചത്. വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കാണ് പൃഥ്വിയുടെ സഹായം എത്തുന്നത്. 

"ഇന്ന് വരെയുള്ളതില്‍ വച്ച് ഞങ്ങളുടെ ഏറ്റവും വലിയ സിംഗിള്‍ കണ്‍സൈന്മെന്റ്! വയനാട്ടിലേക്കുള്ള അവശ്യസാധനങ്ങള്‍ നിറച്ച ഈ ട്രക്ക്ലോഡിന് നന്ദി രാജു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലേക്ക് ട്രക്ക് നമ്പര്‍ 26..", ബ്രദർ ലവ് എന്ന ഹാഷ്ടാ​ഗോടെ ഇന്ദ്രജിത്ത് കുറിച്ചു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലാണ് ട്രക്ക് കൊച്ചിയില്‍ നിന്നു പുറപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ahaana Krishna, Krishna Kumar
Joju, Krishna Kumar, Tovino
Krishna Kumar
Pearle Maaney, Chandu Salimkumar, Krishna Kumar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com