വയറ്റത്തടിച്ച് പാട്ട്പാടിയും കീബോര്‍ഡ് വായിച്ചും ടൊവിനോയുടെ കിടിലന്‍ പെര്‍ഫോമന്‍സ്

ടൊവിനോ തോമസ് കീബോര്‍ഡ് വായിക്കുന്നതാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വൈറലായിക്കൊണ്ടിരിക്കുന്നത്. 
വയറ്റത്തടിച്ച് പാട്ട്പാടിയും കീബോര്‍ഡ് വായിച്ചും ടൊവിനോയുടെ കിടിലന്‍ പെര്‍ഫോമന്‍സ്
Updated on
1 min read

ടൊവിനോ തോമസ് കീബോര്‍ഡ് വായിക്കുന്നതാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വൈറലായിക്കൊണ്ടിരിക്കുന്നത്. കീബോര്‍ഡ് വായന മാത്രമല്ല, പര്‍ദേശി പര്‍ദേശി എന്ന ഹിന്ദി ചലച്ചിത്രഗാനം വയറ്റത്തടിച്ച് പാടുന്നുമുണ്ട്. ടൊവിനോയുടെ ഈ രസകരമായ പ്രകടനം കണ്ട് ആരാധകരെല്ലാം ഹരം കൊണ്ടിരിക്കുകയാണ്.

'തീവണ്ടി ഹിറ്റായില്ലെങ്കില്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ടുപാടി ജീവിക്കേണ്ടി വന്നേനേ' എന്ന കുറിപ്പോടെയാണു താരം വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'ഇനി എന്റെ ജീവിതത്തില്‍ മറ്റൊരു കീബോര്‍ഡിസ്റ്റ് ഇല്ല. എവിടെയായിരുന്ന ഉണ്ണീ' എന്ന കുറിപ്പോടെ തീവണ്ടിയുടെ സംഗീത സംവിധായകന്‍ കൈലാസ് മേനോനും പങ്കുവച്ചു. 'കൈലാസേട്ടാ അടുത്ത സിനിമയില്‍ എന്നെ കീബോര്‍ഡിസ്റ്റാക്കാമോ' എന്നു ടൊവീനോ ചോദിക്കുന്നതും കേള്‍ക്കാം വിഡിയോയില്‍.

മികച്ച പ്രതികരണമാണു താരത്തിന്റെ കീബോര്‍ഡ് വായനയ്ക്കും വയറ്റത്തടി പാട്ടിനും സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. തീവണ്ടിയെ ഏറ്റെടുത്തപോലെ ടൊവീനോയുടെ കീബോഡ് വായനയും പാട്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com