വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്, അഭിനയത്തോട് താത്കാലികമായി വിടപറയുന്നു;  അമ്പിളി ദേവി (വിഡിയോ) 

അഭിനയത്തിൽ നിന്ന് താൽക്കാലികമായി മാറി നിൽക്കുകയാണെന്ന് നടി അമ്പിളി ദേവി
വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്, അഭിനയത്തോട് താത്കാലികമായി വിടപറയുന്നു;  അമ്പിളി ദേവി (വിഡിയോ) 
Updated on: 
1 min read

അഭിനയത്തിൽ നിന്ന് താൽക്കാലികമായി മാറി നിൽക്കുകയാണെന്ന് നടി അമ്പിളി ദേവി. ​ഗർഭിണിയായത് മൂലമുളള ശാരീരിക വിഷമതകൾ കാരണമാണ് സീരിയലിൽ നിന്ന് വിട്ടു നിൽക്കാമെന്ന തീരുമാനത്തിൽ എത്തിയതെന്ന് താരം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിലായിരുന്നെന്നും ഇപ്പോഴും ആഴ്ചതോറും ഇഞ്ചെക്ഷൻ തുടരുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ അമ്പിളി പറഞ്ഞു. 

ഇപ്പോഴത്തെ സാഹചര്യത്തിൽ സീരിയലിൽ നിന്നും മാറിനിൽക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും മാറിനിൽക്കേണ്ട അവസ്ഥ വന്നെന്ന് അമ്പിളി വിഡിയോയിൽ പറയുന്നു. ‍സ്റ്റെപ്പ് കയറാനും യാത്ര ചെയ്യാനും ഒക്കെ പ്രയാസമാണെന്ന് താരം പറഞ്ഞു. വിവാഹശേഷവും തുടർന്നുപോന്ന പിന്തുണയ്ക്ക് സീരിയലിന്റെ അണിയറപ്രവർത്തകർക്കും നിർമാതാവിനും പ്രേക്ഷകർക്കും നന്ദി അറിയിച്ചുകൊണ്ടാണ് അമ്പിളിയുടെ വിഡിയോ.

ഈ വർഷം ഇനുവരി 25നായിരുന്നു അമ്പിളിദേവിയുടെയും നടൻ ആദിത്യൻ ജയന്റെയും വിവാഹം. അമ്പിളിയുടെ രണ്ടാം വിവാഹമാണ്.  ആദ്യ ഭർത്താവിൽ അമ്പിളിക്ക് ഒരു മകനുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER