വിക്രമിന്റെ ബിഗ് ബജറ്റ് ചിത്രത്തില്‍ സ്റ്റൈലിഷ് വില്ലനായി വിനായകന്‍

പൃഥ്വിരാജാണ് ഈ വേഷത്തില്‍ എത്തുന്നതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
വിക്രമിന്റെ ബിഗ് ബജറ്റ് ചിത്രത്തില്‍ സ്റ്റൈലിഷ് വില്ലനായി വിനായകന്‍
Updated on
1 min read

ചിയാന്‍ വിക്രമിന്റെ ചിത്രത്തില്‍ സ്‌റ്റൈലിഷ് വില്ലനായി വിനായകന്‍ എത്തുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരം എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് വിനായകന്‍ വിക്രത്തിന്റെ പ്രതിനായകനാകുന്നത്. വിക്രത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ട്രെന്‍ഡ് അനലിസ്റ്റുകളാണ് വാര്‍ത്ത പുറത്തുവിട്ടത്. 

ധ്രുവനച്ചത്തിറത്തില്‍ വില്ലന്‍ ആരാണെന്ന് സംവിധായകന്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. പൃഥ്വിരാജാണ് ഈ വേഷത്തില്‍ എത്തുന്നതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണവേളയില്‍ വിക്രം പോസ്റ്റ് ചെയ്ത ചിത്രത്തില്‍ വിനായകനുമുണ്ടായിരുന്നു. അതിക്രൂരനായ വില്ലന്‍ വേഷത്തിലാണ് വിനായകന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്‍പ് തിമിര്, മാരിയന്‍ എന്നീ ചിത്രങ്ങളിലും വിനായകന്‍ അഭിനയിച്ചിട്ടുണ്ട്. 

ഹോളിവുഡിലെ ബോണ്‍സീരീസ് പോലുള്ള സിനിമകളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ധ്രുവനച്ചിത്തിറം എടുക്കുന്നത്. സ്‌പൈ ത്രില്ലറായ ചിത്രത്തില്‍ സിഐഎ ഏജന്റായ ജോണ്‍ എന്ന കഥാപാത്രമായാണ് വിക്രം എത്തുന്നത്. ഡാര്‍ക്മാന്‍ എന്നാണ് വില്ലന്‍ കഥാപാത്രത്തിന്റെ പേര്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com