വിഖ്യാത ഛായാഗ്രാഹകൻ ബി കണ്ണൻ അന്തരിച്ചു

വിഖ്യാത ഛായാഗ്രാഹകൻ ബി കണ്ണൻ അന്തരിച്ചു
വിഖ്യാത ഛായാഗ്രാഹകൻ ബി കണ്ണൻ അന്തരിച്ചു
Updated on
1 min read

ചെന്നൈ: 'ഭാരതിരാജാവിൻ കൺകൾ' എന്നറിയപ്പെട്ടിരുന്ന വിഖ്യാത ഛായാഗ്രാഹകൻ ബി കണ്ണൻ (69) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി തമിഴ്, മലയാളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

സൂപ്പർ സംവിധായകൻ ഭാരതിരാജയോടൊപ്പം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇവരൊരുമിച്ച് ചെയ്ത നിരവധി സിനിമകൾ വൻ ഹിറ്റുകളായിരുന്നു. 1978 മുതൽ ഇദ്ദേഹം സിനിമകളിൽ സജീവമായി. ഒരു നടിഗൈ നാടകം പാർക്കിറാൽ, നിഴൽഗൾ, ടിക് ടിക് ടിക് എന്നീ തമിഴ് സിനിമകളിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്.

സംവിധായകൻ എ ഭിംസിങിൻറെ മകനും എഡിറ്റർ ബി ലെനിൻറെ സഹോദരനുമാണ് കണ്ണൻ. കാഞ്ചനയാണ് ഭാര്യ. മധുമതി, ജനനി എന്നിവരാണ് മക്കൾ. 

ഇനിയവൾ ഉറങ്ങട്ടെ, നിറം മാറുന്ന നിമിഷങ്ങൾ, യാത്രാമൊഴി, വസുധ എന്നീ മലയാള സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. കാതൽ ഓവിയം, മൻ വാസനൈ, പുതുമൈ പെൺ, മുതൽ മര്യാദൈ, ഒരു കൈതിയിൻ ഡയറി, കടലോര കവിതൈകൾ, കൊടി പറക്കിത്, സൂര സംഹാരം, എൻ ഉയിർ തോഴൻ, നാടോടി തെൻട്രൽ, കിഴക്ക് ചീമയിലേ, കറുത്തമ്മ, പ്രിയങ്ക, സേനാധിപതി, കടൽ പൂക്കൾ, ലൂട്ടി, കൺകൾ കൈത് സെയ്, വിശ്വ തുളസി, ബൊമ്മലാട്ടം, ഉയ്യിൻ ഒസൈ, തഗ്സ് ഓഫ് മാൽഗുഡി തുടങ്ങിയ സിനിമകൾക്കും ഛായാഗ്രഹണം ചെയ്തിട്ടുണ്ട്. കോത്ത ജീവിതാലു, സീതകോക ചിലുക, ആരാധന തുടങ്ങിയവയാണ് ക്യാമറ ചെയ്ത തെലുങ്ക് ചിത്രങ്ങൾ.

2001ൽ കടൽപൂക്കൾ എന്ന സിനിമയിലൂടെ ശാന്താറാം പുരസ്കാരം നേടിയിട്ടുണ്ട്. അലൈകൾ ഒയ്‍വത്തില്ലൈ, കൺഗൾ കൈത് സെയ് എന്നീ സിനിമകളിലൂടെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com