നടി അമല പോളും സംവിധായകൻ എഎൽ വിജയുമായുള്ള ദാമ്പത്യവും അവരുടെ വേർപിരിയലും ആരാധകർക്കിടയിൽ ഇപ്പോഴും ചർച്ചാവിഷയമാണ്. എഎൽ വിജയ് മറ്റാരു വിവാഹം കഴിക്കുകയും അമല പോൾ തന്റെ കരിയറുമായി മുന്നോട്ടുപോവുകയും ചെയ്തെങ്കിലും അരാധകരിൽ പലരും ഇത് ഉൾക്കൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം അതിന് ഉദാഹരണമാണ്. എഎൽ വിജയെ നശിപ്പിച്ചത് ആരാണ് എന്നായിരുന്നു ചോദ്യം.
അമേരിക്കൻ നഴ്സ് മെറിനെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി അമല പോൾ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഗാർഹിക പീഡനത്തെക്കുറിച്ചും വൈവാഹിക ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമായിരുന്നു പോസ്റ്റ്. മെറിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള കമന്റുകളുടെ സ്ക്രീൻഷോട്ടുകൾക്കൊപ്പമാണ് തന്റെ സുഹൃത്തിന്റെ കുറിപ്പ് താരം പങ്കുവെച്ചത്. അതിന് ചുവടെയാണ് ചോദ്യം എത്തിയത്.
എ എൽ വിജയ്‌യെ നശിപ്പിച്ചത് ആരാണെന്നും അതിന് എന്താണ് വിളിക്കുകയെന്നുമായിരുന്നു ചോദ്യം. ഇതിന് കൃത്യം മറുപടി തന്നെ താരം നൽകി. സെൽഫ് ലവും സ്വാഭിമാനവും എന്നാണ് ഇതിനെ വിളിക്കുക എന്നായിരുന്നു മറുപടിയായി താരം കുറിച്ചത്. അതിനൊപ്പം മറ്റുചിലരും ഇതിന് മറുപടിയുമായി എത്തി. വിജയ് നശിച്ചുവെന്ന് ആരാണ് പറഞ്ഞതെന്നും വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുകയല്ലേ എന്നുമാണ് അവരുടെ ചോദ്യം.
2014ലാണ് നടി അമല പോളും സംവിധായകന്‍ എ എല്‍ വിജയ്‌യും വിവാഹിതരാകുന്നത്. രണ്ടുവര്‍ഷത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. അതിനുശേഷം അമല സിനിമയില്‍ വീണ്ടും സജീവമായി. അടുത്തിടെയാണ് വിജയ് പുനർവിവാഹം ചെയ്തത്. വിജയ്ക്കും ഭാര്യയ്ക്കും അമല ആശംസകൾ നേർന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates