വിജയ് ദേവരകൊണ്ടയുടെ നായികയാകാന്‍ ജാന്‍വി; തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങി താരസുന്ദരി?

വിജയ് ദേവരകൊണ്ടയുടെ നായികയാകാന്‍ ജാന്‍വി; തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങി താരസുന്ദരി?

പൂരി ജഗനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും ജാന്‍വി നായികയായെത്തുന്നത്
Published on

റെ ആരാധകരുള്ള നടി ശ്രീദേവിയുടെയും നിര്‍മ്മാതാവും സംവിധായകനുമായ ബോണി കപൂറിന്റെയും മകള്‍ ജാന്‍വിയുടെ സിനിമ അരങ്ങേറ്റം ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. കന്നി ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച് പ്രതീക്ഷകള്‍കൊത്ത് ഉയര്‍ന്ന ജാന്‍വി ആരാധകഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു. ബോളിവുഡില്‍ ഏറെ ആരാധകരുള്ള യുവ നായികമാരുടെ നിരയില്‍ ഇടം നേടിക്കഴിഞ്ഞു ഈ താരസുന്ദരി. 

ഇപ്പോഴുതാ കോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം. വിജയ് ഗേവരകൊണ്ട നായകനാകുന്ന ചിത്രത്തിലാണ് ജാന്‍വി നായികയായെത്തുന്നത്. പൂരി ജഗനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും ജാന്‍വി നായികയായെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. കന്നി തെലുങ്ക് ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ നടിതന്നെ വെളിപ്പെടുത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com