വിജയ് ദേവേരക്കൊണ്ടെ ചിത്രത്തിൽ അഭിനയിക്കാൻ വഴങ്ങിക്കൊടുക്കണം; സംവിധായകനെതിരെ നടി ശാലു 

സംവിധായകനെതിരെ മീ ടൂ ആരോപണവുമായി നടി ശാലു ശ്യാമു
വിജയ് ദേവേരക്കൊണ്ടെ ചിത്രത്തിൽ അഭിനയിക്കാൻ വഴങ്ങിക്കൊടുക്കണം; സംവിധായകനെതിരെ നടി ശാലു 
Updated on
1 min read

സംവിധായകനെതിരെ മീ ടൂ ആരോപണവുമായി നടി ശാലു ശ്യാമു. അടുത്തകാലത്തിറങ്ങിയ വിജയ് ദേവേരക്കൊണ്ടെ ചിത്രത്തിന്റെ സംവിധായകനെതിരെയാണ് ആരോപണം. ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നോട് വഴങ്ങിക്കൊടുക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടുവെന്നാണ് ശാലുവിന്റെ വെളിപ്പെടുത്തൽ. 

സാമൂഹിക മാധ്യമത്തിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് നടിയുടെ തുറന്നുപറച്ചിൽ. സിനിമയുടെ പേരൊ സംവിധായകനെക്കുറിച്ചുള്ള വിവരങ്ങളോ നടി പറഞ്ഞില്ല. താൻ പരാതിപ്പെട്ടാല‌ും ഒന്നും സംഭവിക്കില്ലെന്നും ആദ്യമായല്ല ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകുന്നതെന്നും ശാലു പറഞ്ഞു. 

"ഞാന്‍ പരാതിപ്പെടാന്‍ പോയാല്‍ എന്ത് സംഭവിക്കാനാണ്. അവര്‍ തെറ്റ് സമ്മതിക്കില്ല. ആദ്യമായല്ല ഇങ്ങനെയുള്ള അനുഭവം ഉണ്ടാകുന്നത്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം"-  ശാലു പറഞ്ഞു.

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മിസറ്റര്‍ ലോക്കല്‍ എന്ന ചിത്രത്തിലാണ് ശാലു അവസാനമായി വേഷമിട്ടത്. ശിവകാര്‍ത്തികേയനും നയന്‍താരയും പ്രധാനവേഷങ്ങൾ ചെയ്ത ചിത്രമാണ് മിസറ്റര്‍ ലോക്കൽ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com