വിജയ് നൽകിയ 5000രൂപ കാലുകൾ തളർന്ന അജിത് ആരാധകന് കൈമാറി യുവാവ് 

മധുരൈ സ്വദേശിയായ നാ​ഗരാജാണ് തനിക്ക് ലഭിച്ച പണം ശശികുമാർ എന്നയാളുടെ ആവശ്യം കണ്ടറിഞ്ഞ് കൈമാറിയത്
വിജയ് നൽകിയ 5000രൂപ കാലുകൾ തളർന്ന അജിത് ആരാധകന് കൈമാറി യുവാവ് 
Updated on: 
1 min read

കോവിഡ് 19 രാജ്യത്താകെ ദുരിതം വിതയ്ക്കുമ്പോൾ സഹായഹസ്തവുമായി നിരവധി സിനിമാതാരങ്ങൾ സജീവമാണ്. ദിവസവേതനക്കാർക്കും രോ​ഗികൾക്കുമൊക്കെ അവശ്യസാധനങ്ങൾ എത്തിച്ചും സാമ്പത്തികസഹായചം നൽകിയുമൊക്കെ മാതൃകയാകുകയാണ് സുപ്പർത്താരങ്ങളിൽ പലരും. 

ഏത് താരമാണ് കൂടുതൽ സഹായം നൽകുന്നത് എന്നപേരിൽ അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുന്ന ചില ആരാധകരെക്കുറിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളുണ്ടായിരുന്നു. ഇത്തരം തർക്കങ്ങൾ കൊലപാതകത്തിൽ കലാശിച്ചതും കണ്ടു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ‌

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആരാധകർക്കായി നടൻ വിജയ് നൽകിയ 5000 രൂപ ധനസഹായം കാലുകൾ തളർന്ന അജിത് ആരാധകന് കൈമാറിയിരിക്കുകയാണ് ഒരു യുവാവ്. മധുരൈ സ്വദേശിയായ നാ​ഗരാജാണ് തനിക്ക് ലഭിച്ച പണം ശശികുമാർ എന്നയാളുടെ ആവശ്യം കണ്ടറിഞ്ഞ് കൈമാറിയത്. തനിക്ക് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അതിനേക്കാൾ മോശം സാഹചര്യമാണ് ശശികുമാറിന്റേതെന്ന് നാ​ഗരാജ് പറയുന്നു. ഇത് മനസ്സിലാക്കിയാണ് യുവാവ് പണം കൈമാറിയതും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER