വിദ്യ ബാലന്റെ തമിഴ് അരങ്ങേറ്റം അജിത്തിനൊപ്പം; പിങ്കിലെ വിദ്യയുടെ വേഷത്തെക്കുറിച്ച് ബോണി കപൂർ 

അമിതാഭ് ബച്ചനും താപ്‌സി പന്നുവും അഭിനയിച്ച ബോളിവുഡ് ചിത്രം 'പിങ്കി'ന്റെ റീമേക്കിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ വിദ്യ ബാലൻ
വിദ്യ ബാലന്റെ തമിഴ് അരങ്ങേറ്റം അജിത്തിനൊപ്പം; പിങ്കിലെ വിദ്യയുടെ വേഷത്തെക്കുറിച്ച് ബോണി കപൂർ 
Updated on: 
1 min read

അമിതാഭ് ബച്ചനും താപ്‌സി പന്നുവും അഭിനയിച്ച ബോളിവുഡ് ചിത്രം 'പിങ്കി'ന്റെ റീമേക്കിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ വിദ്യ ബാലൻ. ബോണി കപൂർ നിർമ്മിക്കുന്ന ചിത്രത്തിൽ സൂപ്പർതാരം അജിത് ആണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ബോണി കപൂർ തന്നെയാണ് ചിത്രത്തിൽ വിദ്യ അഭിനയിക്കുന്നെന്ന വാർത്ത ഔദ്യോ​ഗികമായ‌ി സ്ഥിരീകരിച്ചത്. ഒരു സുപ്രധാന വേഷമാണ് വിദ്യ അവതരിപ്പിക്കുന്നതെന്നാണ് ബോണി അറിയിച്ചത്. 

എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം. ഹൈദരാബാദിൽ ഷൂട്ടിങ് പുരോ​ഗമിക്കുന്ന ചിത്രം മെയ് ആദ്യവാരം റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. വിദ്യയ്ക്ക് പുറമേ നടി ശ്രദ്ധ ശ്രീനാഥും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

രങ്കരാജ് പാണ്ഡേ, അഥിക് രവിചന്ദ്രൻ, അർജുൻ ചിതംബരം, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയാങ്, അശ്വിൻ റാവു, സുജിത് ശങ്കർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെ ആ​ഗ്രഹപ്രകാരമാണ് അജിത് ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് മുൻപ് ബോണി പറഞ്ഞിരുന്നു. 

നടി നസ്രിയ ‌നസീം ചിത്രത്തിൽ അഭിനയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. ഹിന്ദിയില്‍ തപ്സി അവതരിപ്പിച്ച കഥാപാത്രമായിരിക്കും  റീമേക്കില്‍ നസ്രിയ ചെയ്യുക എന്നായിരുന്നു റിപ്പോർട്ടുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER