വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യയ്ക്ക് പരുക്ക്

വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യയ്ക്ക് പരുക്ക്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ചിത്രത്തിനായി സന്തോഷ് ട്രോഫി മത്സരങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത് -  ഒരു ടാക്‌സിങിനിടെയാണ് പരുക്കേറ്റത്
Published on

മലപ്പുറം: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് പരുക്ക്. ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരുക്കേറ്റത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ചിത്രത്തിനായി സന്തോഷ് ട്രോഫി മത്സരങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത്. ഒരു ടാക്‌സിങിനിടെയാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല. ഒരാഴ്ചത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകന്‍ പ്രജോഷ് സെന്‍ പറഞ്ഞു.

യുവനടന്‍ ദീപക് പറമ്പോല്‍ ആണ് ചിത്രത്തില്‍ ഷറഫലിയുടെ വേഷത്തിലെത്തുന്നത്. ചിത്രം ഗുഡ് വില്‍ എന്റര്‍ടെയന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജേര്‍ജ്ജാണ് നിര്‍മ്മിക്കുന്നത്. നായികയായി എത്തുന്നത് അനുസിത്താരയാണ്. രണ്‍ജി പണിക്കര്‍, സിദ്ദിഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. കോഴിക്കോട് പരിസരങ്ങളിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com