അനുഷ്ക ശര്മയുടെയും വിരാടിന്റെയും വിവാഹത്തിന് ആശംസകള് നേര്ന്നുകൊണ്ടുള്ള സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങള് നിറയെ. എന്നാല് ഇക്കൂട്ടത്തില് ഒരാളുടെ ആശംസ മാത്രം കണ്ടില്ല. ബോളിവുഡ് മുഴുവന് ഇരുവരെയും അനുമോദിച്ചപ്പോള് ദീപിക പദുക്കോണെ ആ വഴി കണ്ടതേയില്ല. രണ്വീര് കപൂറാണോ ഈ താരസുന്ദരികള്ക്കിടയിലെ പ്രശ്നം എന്നാണ് ബോളിവുഡിലെ ചര്ച്ച.
ദീപികയുമായി ഇപ്പോള് പ്രണയത്തിലായിരിക്കുന്ന രണ്വീര് കരിയറിന്റെ തുടക്കകാലത്ത് അനുഷ്കയുമായി ഇഷ്ടത്തിലായിരുന്നെന്നാണ് പറയപ്പെടുന്നത്. പക്ഷെ അത് പഴങ്കഥയല്ലെ എന്നാണ് ബോളിവുഡ് ചോദിക്കുന്നത്. എങ്കിലും ദീപികയുടെ ആശംസയുടെ അഭാവത്തിന് പിന്നില് രണ്വീറാണെന്ന് ചിലരെങ്കിലും വിധിയെഴുതികഴിഞ്ഞു. എന്നാല് അതങ്ങനെയല്ലെന്നു പറയുന്നവരും നിരവധി.
സമൂഹമാധ്യമങ്ങളിലൂടെ ഒരുപക്ഷെ ദീപിക ആശംസ അറിയിച്ചിട്ടുണ്ടാകില്ലെങ്കിലും ഇരുവര്ക്കും ദീപിക നേരിട്ട് വിവാഹത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള സന്ദേശം അയച്ചിട്ടുണ്ടെന്നും റിപ്പോര്ട്ടുകളുണ്ട്.
ദീപികയും അനുഷ്കയും തമ്മിലുള്ള പിണക്കം ചര്ച്ചയായത് കരണ് ജോഹര് അവതരിപ്പിക്കുന്ന പരിപാടിക്കെത്തിയ അനുഷ്കയോട് ദീപികയെ സുഹൃത്തായി പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് അനുഷ്ക മൗനം പാലിച്ചതോടെയാണ്. എന്നാല് ഇതേ എപ്പിസോഡ് ട്വീറ്റ് ചെയ്തുകൊണ്ട് വളരെ രസകരമായിരുന്നു ചാറ്റ് എന്ന് ദീപിക കുറിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates