വിലക്ക് വില്ലൻ; വിക്രം ചിത്രത്തിൽ നിന്ന് ഷെയ്ൻ നിഗത്തിന് പകരം സർജാനോ ഖാലിദ് 

വിക്രം നായകനാവുന്ന ‘കോബ്ര’ എന്ന തമിഴ് ചിത്രത്തിൽ നിന്നും ഷെയ്ൻ നിഗത്തെ മാറ്റി
വിലക്ക് വില്ലൻ; വിക്രം ചിത്രത്തിൽ നിന്ന് ഷെയ്ൻ നിഗത്തിന് പകരം സർജാനോ ഖാലിദ് 
Updated on: 
1 min read

നിർമാതാക്കളുടെ സംഘടന നടൻ ഷെയ്ൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് തമിഴിലേക്കും നീളുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിക്രം നായകനാവുന്ന ‘കോബ്ര’ എന്ന തമിഴ് ചിത്രത്തിൽ നിന്നും ഷെയ്ൻ നിഗത്തെ മാറ്റി എന്നാണ് ചലച്ചിത്ര ലോകത്തെ പുതിയ വാർത്ത. യുവനടൻ സർജാനോ ഖാലിദാണ് ഷെയിനിന് പകരം ചിത്രത്തിൽ അഭിനയിക്കുന്നത്. 

‘ജൂൺ’, ‘ബിഗ് ബ്രദർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സർജാനോ ഖാലിദ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പറിനു ഷെയിനിന്റെ വിലക്ക് അറിയിച്ചുകൊണ്ട് എഴുതിയ കത്താണ് താരത്തിന്റെ അവസരം നഷ്ടപ്പെടുത്തിയത് എന്നാണ് വിവരം. 

അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രമാണ് കോബ്ര. ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ശ്രീനിധി ഷെട്ടി, മൃണാലിനി രവി, കെ എസ് രവികുമാര്‍, റോബോ ശങ്കര്‍, ലാല്‍, കനിഹ, പത്മപ്രിയ, ബാബു ആന്റണി എന്നിവരാണ് മറ്റു താരങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER