വിവാദരംഗങ്ങള്‍ നീക്കി: പദ്മാവതിലെ ഗൂമര്‍ ഗാനരംഗത്തില്‍ ദീപിക പ്രത്യക്ഷപ്പെടുന്നത് വയര്‍ മൂടിയ വസ്ത്രത്തില്‍ 

മുമ്പ് പുറത്തുവിട്ട ഗാനരംഗത്തില്‍ ദീപിക ധരിച്ചിരുന്ന വേഷത്തിനാണ് പുതിയ പതിപ്പില്‍ മാറ്റം വന്നിരിക്കുന്നത്. 
വിവാദരംഗങ്ങള്‍ നീക്കി: പദ്മാവതിലെ ഗൂമര്‍ ഗാനരംഗത്തില്‍ ദീപിക പ്രത്യക്ഷപ്പെടുന്നത് വയര്‍ മൂടിയ വസ്ത്രത്തില്‍ 
Updated on
1 min read

മാറ്റങ്ങളോടെ സഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രം പദ്മാവതിലെ ഗൂമര്‍ ഗൂമര്‍ എന്നുതുടങ്ങുന്ന ഗാനരംഗം പുറത്തുവിട്ടു. ചിത്രത്തില്‍ നിന്ന് വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം പാലിക്കാനാണ് ഗാനരംഗങ്ങളില്‍ വ്യത്യാസങ്ങള്‍ വരുത്തിയിരിക്കുന്നത്. മുമ്പ് പുറത്തുവിട്ട ഗാനരംഗത്തില്‍ ദീപിക ധരിച്ചിരുന്ന വേഷത്തിനാണ് പുതിയ പതിപ്പില്‍ മാറ്റം വന്നിരിക്കുന്നത്. 

ആദ്യം പുറത്തിറങ്ങിയ പതിപ്പില്‍ ദീപിക നൃത്തം ചെയ്യുമ്പോള്‍ താരത്തിന്റെ വയര്‍ പുറത്തുകാണാമായിരുന്നു. ഇത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ പതിപ്പില്‍ പരിഹരിച്ചിരിക്കുന്നത്. ഗാനത്തിന്റെ രണ്ടു വേര്‍ഷനുകളും നിലവില്‍ ലഭ്യമാണ്.

മാറ്റങ്ങള്‍ വരുത്തിയെങ്കിലും ചിത്രം അംഗീകരിക്കാന്‍ കര്‍ണി സേന പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. തങ്ങള്‍ക്ക് ചിത്രത്തിലെ ഒരു ഗാനരംഗത്തോട് മാത്രമല്ല എതിര്‍പ്പെന്നും ചിത്രത്തെ പൂര്‍ണ്ണമായും എതിര്‍ക്കുകയാണെന്നുമാണ് കര്‍ണി സേന പ്രവര്‍ത്തകര്‍ പറയുന്നത്. ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയാണ് ചിത്രത്തിലെന്ന് ചൂണ്ടിക്കാട്ടി സിനിമയുടെ സംവിധായകനും അഭിനേതാക്കള്‍ക്കുമെതിരെ കര്‍ണി സേന ഭീഷണി മുഴക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com