'വിവാഹ നിശ്ചയം കഴിഞ്ഞു, വിവാഹക്ഷണക്കത്തും അടിച്ചു, അവസാനം വഞ്ചിച്ചു'; ബിഗ് ബോസ് മത്സരാര്‍ത്ഥിക്കെതിരെ നടി സോനം ഷെട്ടി

2019 മെയ് മാസം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജൂലൈയില്‍ വിവാഹം നടത്താമെന്ന് തര്‍ഷന്‍ സമ്മതിച്ചിരുന്നു
'വിവാഹ നിശ്ചയം കഴിഞ്ഞു, വിവാഹക്ഷണക്കത്തും അടിച്ചു, അവസാനം വഞ്ചിച്ചു'; ബിഗ് ബോസ് മത്സരാര്‍ത്ഥിക്കെതിരെ നടി സോനം ഷെട്ടി
Updated on
1 min read

വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്ന് ആരോപിച്ച് ബിഗ്  ബോസ് മത്സരാര്‍ത്ഥിക്കെതിരേ നടി സനം ഷെട്ടിയുടെ പരാതി. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്ന തര്‍ഷനെതിരെയാണ് താരം കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വിവാഹ നിശ്ചയം കഴിഞ്ഞതാണെന്നും എമ്മാല്‍ ബിഗ് ബോസില്‍ പങ്കെടുത്ത് തിരിച്ചു വന്നതിന് ശേഷം തന്നെ വഞ്ചിക്കുകയായിരുന്നു എന്നുമാണ് സനം ആരോപിക്കുന്നത്.

നേരത്തെ തന്നെ ഇരുവരുടേയും ബന്ധം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ബിഗ് ബോസിലുണ്ടായിരുന്ന തര്‍ഷനും ഷെറിനും ആരാധകരുടെ ഇഷ്ടജോഡികളായിരുന്നു. ഇരുവരുടേയും ബന്ധത്തെക്കുറിച്ച് സനം നിരവധി അഭിമുഖങ്ങളില്‍ തുറന്നടിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് വഞ്ചനക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2019 മെയ് മാസം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജൂലൈയില്‍ വിവാഹം നടത്താമെന്ന് തര്‍ഷന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ നിന്ന് മടങ്ങിവന്നശേഷം തര്‍ഷന്‍ വിവാഹത്തില്‍ നിന്ന് പാന്‍വാങ്ങിയെന്നാണ് സനം പറയുന്നത്. കേസ് ഫയല്‍ ചെയ്ത ശേഷം നിറകണ്ണുകളോടെയാണ് താരം മാധ്യമങ്ങളോടു സംസാരിച്ചത്.

2019 ജൂണ്‍ 10നായിരുന്നു വിവാഹം നടത്താന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ പങ്കെടുക്കാനുള്ള അവസരം തര്‍ഷനെ തേടിയെത്തിയത്. ഇതോടെയാണ് തര്‍ഷന്റെ സ്വഭാവത്തില്‍ മാറ്റം വരുന്നതെന്നും നടി പറയുന്നു.

വിവാഹത്തെക്കുറിച്ച് ആരോടും പറയരുതെന്ന് തര്‍ഷന്‍ തന്നോട് പറഞ്ഞിരുന്നു. വിവാഹവാര്‍ത്തകള്‍ തനിക്ക് സത്രീ ആരാധികമാരെ നഷ്ടമാകുന്നതിനു കാരണമാകുമെന്നായിരുന്നു തര്‍ഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരിപാടിയില്‍നിന്ന് പുറത്തായതു മുതല്‍ തര്‍ഷന്‍ തന്നെ അവഗണിക്കാന്‍ തുടങ്ങി. തര്‍ഷനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴേല്ലാം ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. പൊതുസ്ഥലങ്ങളിലും സുഹൃത്തുക്കള്‍ക്കിടയിലും വെച്ച് തന്നെ പലപ്പോഴും അപമാനിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. തര്‍ഷന്റെ മാതാപിതാക്കളുടെ സഹായം താന്‍ തേടിയെങ്കിലും തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ല എന്നാണ് അവര്‍ പറഞ്ഞത്.

കൂടെ അഭിനയിക്കുന്ന നടന്മാരുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് തര്‍ഷന്‍ തന്നെ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇത് തന്റെ അച്ഛന് ഹൃദയസ്തംഭനം വരെ ഉണ്ടാക്കിയിരുന്നു. മോഡലിങ്ങിനും സിനിമ കരിയറിനുമായി ഏകദേശം 15 ലക്ഷത്തോളം രൂപ തര്‍ഷനുവേണ്ടി താന്‍ ചെലവാക്കിയിരുന്നു. എന്നാല്‍ തനിക്ക് നഷ്ടപരിഹാരം അല്ല വേണ്ടതെന്നും താനുമായി വിവാഹം നിശ്ചയം കഴിഞ്ഞു എന്ന കാര്യം തര്‍ഷന്‍ സമ്മതിക്കുകയാണ് വേണ്ടതെന്നും താരം വ്യക്തമാക്കി. ചതി, സ്ത്രീ പീഡനം, ഭീഷണി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലായാണ് തര്‍ഷനെതിരെ കേസ് നല്‍കിയിരിക്കുന്നതെന്നും താരം വ്യക്തമാക്കി. വിവാഹ നിശ്ചയത്തിന്റേയും വിവാഹത്തിന്റേയും ക്ഷണക്കത്തുകളും മാധ്യമങ്ങളെ കാണിച്ചു. തര്‍ഷനുമായുള്ള നിരവധി ചിത്രങ്ങളാണ് സോനത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com