വിവാഹവേദിയില്‍ ബച്ചനും ജയ ബച്ചനുമൊപ്പം മഞ്ജു വാര്യര്‍, വധുവായി റെബ മോണിക്കയും; ചിത്രങ്ങള്‍

വിവാഹവേദിയില്‍ മഞ്ജുവിനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ജയയേയും ബച്ചനേയുമാണ് ചിത്രത്തില്‍ കാണുന്നത്
വിവാഹവേദിയില്‍ ബച്ചനും ജയ ബച്ചനുമൊപ്പം മഞ്ജു വാര്യര്‍, വധുവായി റെബ മോണിക്കയും; ചിത്രങ്ങള്‍
Updated on: 
2 min read

ബോളിവുഡ് താരജോഡികളായ അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പമുള്ള മഞ്ജു വാര്യരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മുല്ലപ്പൂ ചൂടി സാരിയില്‍ അതിസുന്ദരിയായി നില്‍ക്കുന്ന മഞ്ജുവാര്യരുടെ ചിത്രങ്ങള്‍ ആരാധകരുടെ മനസു കീഴടക്കുകയാണ്. കല്യാണ്‍ ജുവലറിയുടെ പരസ്യചിത്രീകരണത്തിന് എടുത്ത ചിത്രങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. 

വിവാഹവേദിയില്‍ മഞ്ജുവിനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ജയയേയും ബച്ചനേയുമാണ് ചിത്രത്തില്‍ കാണുന്നത്. മഞ്ജുതന്നെയാണ് മനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. കൂടാതെ നടി റെബ മോണിക്കയേയും വിവാഹവേഷത്തില്‍ അതിസുന്ദരിയായി കാണാം. നിറയെ സ്വര്‍ണമണിഞ്ഞ് മുല്ലപ്പൂചൂടി മലയാളി വധുവായാണ് റെബ നില്‍ക്കുന്നത്. പീച്ച് കളര്‍ സാരിയും ഡയമണ്ട് നെക്ലസുമാണ്‌ മഞ്ജു ധരിച്ചിരിക്കുന്നത്. 

കല്യാണ്‍ ജുവല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും മഞ്ജു വാര്യറും. വിവിധ ഭാഷകളിലായാണ് പരസ്യം ചിത്രീകരിക്കുന്നത്.

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയും, കന്നഡ താരം ശിവരാജ് കുമാറും, തമിഴ് താരം പ്രഭുവും, ബോളിവുഡ് താരവും കല്യാണിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറുമായ കത്രീന കൈഫും പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.പ്രശസ്ത ഛായാഗ്രാഹകനായ രവി വര്‍മ്മനാണ് പരസ്യ ചിത്രം ചിത്രീകരിച്ചത്. നേരത്തെ പുറത്തുവന്ന പരസ്യ ചിത്രങ്ങളില്‍ മഞ്ജു വാര്യറുടെ അനുജത്തിയായാണ് റെബ എത്തുന്നത്. അതിന് തുടര്‍ച്ചയായിട്ടാവും ഈ പരസ്യവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER