വിവാഹശേഷം ഇവരിവിടെ താമസിക്കും: പ്രിയങ്കയ്ക്ക് വേണ്ടി 45 കോടിയുടെ വീട് വാങ്ങി നിക്ക്

പ്രേമിച്ച് നടക്കുന്നത് മതിയാക്കി ഇരുവരും വിവാഹിതരാകാന്‍ പോവുകയാണ്.
വിവാഹശേഷം ഇവരിവിടെ താമസിക്കും: പ്രിയങ്കയ്ക്ക് വേണ്ടി 45 കോടിയുടെ വീട് വാങ്ങി നിക്ക്
Updated on
1 min read

താരസുന്ദരി പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസിന്റെയും വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരുടെയും പ്രണയവും ബന്ധപ്പെട്ട വാര്‍ത്തകളും ബോളിവുഡിലും ഹോളിവുഡിലും വാര്‍ത്തയാണ്. പ്രേമിച്ച് നടക്കുന്നത് മതിയാക്കി ഇരുവരും വിവാഹിതരാകാന്‍ പോവുകയാണ്.

ഡിസംബര്‍ രണ്ടിനാണ് ഇവരുടെ വിവാഹം. വിവാഹശേഷം ഇവര്‍ എവിടെയാകും താമസിക്കുക എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. നിക്കിന്റെ ജന്മസ്ഥലമായ ടെക്‌സാസിലാകുമോ അതോ പ്രിയങ്കയുടെ സ്വദേശമായ മുംബൈയിലാകുമോ എന്നെല്ലാം ആശങ്കപ്പെട്ടിരിക്കുന്നതിനിടക്കാണ് നിക് പുതിയ വീട് വാങ്ങിയെന്ന വാര്‍ത്ത പുറത്തു വന്നത്.

വിവാഹശേഷം പുതുജീവിതം ആരംഭിക്കാനായി ലോസ്ആഞ്ചലസില്‍ പുതിയൊരു വീടു തന്നെ സ്വന്തമാക്കിയിരിക്കുകയാണ് നിക്ക്. ബെവെര്‍ലി ഹില്‍സില്‍ 6.5 മില്യണ്‍ ഡോളര്‍ മുടക്കിയാണ് നിക്ക് പുതിയ വീട് സ്വന്തമാക്കിയത്, അതായത് ഇന്ത്യന്‍ രൂപ ഏകദേശം നാല്‍പത്തിയേഴുകോടി അമ്പത്തിയഞ്ചു ലക്ഷം വരും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com