'വിശ്വാസമില്ലാത്തത് വിൽക്കില്ല'; ശിൽപ ഷെട്ടി വേണ്ടെന്നുവച്ചത് പത്ത് കോടിയുടെ പരസ്യം 

ഉപയോ​ഗിക്കാത്ത വസ്തു വിൽക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ശിൽപ ഷെട്ടി
'വിശ്വാസമില്ലാത്തത് വിൽക്കില്ല'; ശിൽപ ഷെട്ടി വേണ്ടെന്നുവച്ചത് പത്ത് കോടിയുടെ പരസ്യം 
Updated on: 
1 min read

രണ്ട് കോടിയോളം രൂപ പ്രതിഫലം ലഭിക്കുമായിരുന്നിട്ടും ഫെയർനസ് ക്രീം പരസ്യത്തോട് നോ പറഞ്ഞ നടി സായി പല്ലവിയെ ആരാധകർ ഏറെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ ഒരു ബോളിവുഡ് താരവും ഇത്തരത്തിലൊരു ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഉപയോ​ഗിക്കാത്ത വസ്തു വിൽക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് നടി ശിൽപ ഷെട്ടി. പത്ത് കോടിയുടെ പരസ്യമാണ് ശിൽപ ഇങ്ങനെ വേണ്ടെന്നുവച്ചത്.
 
ശരീരം മെലിയുന്നതിനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള ഓഫറായിരുന്നു ശിൽപയെ തേടിയെത്തിയത്. താന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ തനിക്കാവില്ല എന്ന് പറഞ്ഞാണ് ഓഫറിനോട് ശിൽപ നോ പറഞ്ഞത്. 

"പെട്ടെന്നുള്ള ഫലം വാഗ്‌ദാനം ചെയ്യുന്ന മെലിയാനുള്ള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. പക്ഷെ, ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാന്‍ മറ്റൊന്നിനുമാവില്ല", ശിൽപ പറയുന്നു. ജീവിത രീതി ചെറുതായി ഒന്ന് പരിഷ്‌കരിച്ചാല്‍ ദീര്‍ഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER