'വീഡിയോ ഉണ്ടാക്കിയ ചേട്ടനോട് ഒന്നേ പറയാനുള്ളു...': ടൊവിനൊയും പിഷാരടിയും അപമാനിച്ചോ?; വിനയ് ഫോര്‍ട്ട് പറയുന്നു

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങിനിടെ തന്നെ നടന്‍മാരായ ടൊവിനോ തോമസും രമേഷ് പിഷാരടിയും അപമാനിച്ചിട്ടില്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട്
'വീഡിയോ ഉണ്ടാക്കിയ ചേട്ടനോട് ഒന്നേ പറയാനുള്ളു...': ടൊവിനൊയും പിഷാരടിയും അപമാനിച്ചോ?; വിനയ് ഫോര്‍ട്ട് പറയുന്നു
Updated on
1 min read


സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങിനിടെ തന്നെ നടന്‍മാരായ ടൊവിനോ തോമസും രമേഷ് പിഷാരടിയും അപമാനിച്ചിട്ടില്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. തന്നെ അപമാനിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്നും വിനയ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 

ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ടൊവിനോയ്ക്കും പിഷാരടിക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. വീഡിയോകളിലും വാര്‍ത്തകളിലും കാണുന്നത് പോലെ യാതൊന്നും അവിടെ സംഭവിച്ചിട്ടില്ലെന്നും അത് തെറ്റിദ്ധാരണ പരത്താനായി  ഉണ്ടാക്കിയെടുത്ത വീഡിയോ ആണെന്നും വിനയ് വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബ് ചാനല്‍ ആ ഭാഗം എഡിറ്റ് ചെയ്ത് കളയുകയും താരങ്ങള്‍ക്കെതിരേയുള്ള കമന്റുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. 

വിനയിന്റെ വാക്കുകള്‍ ഇങ്ങനെ: 

'കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ആ വീഡിയോയിലെ കണ്ടന്റ് എന്റെ അടുത്ത സുഹൃത്തുക്കളായ ടൊവിനോ തോമസും രമേഷ് പിഷാരടിയും ഒരു ചടങ്ങില്‍ വച്ച് എന്നെ മൈന്‍ഡ് ചെയ്തില്ല, അപമാനിച്ചു എന്നുള്ള തരത്തില്‍ എഡിറ്റ് ചെയ്ത ഒരു വീഡിയോ ആണ്. അത് തീര്‍ത്തും വ്യാജമായ വീഡിയോ ആണ്. 

അവിടെ വച്ച് നമ്മള്‍ കാണുകയും സംസാരിക്കുകയും ചെയ്തതിന് ശേഷമുള്ള ഒരു മീറ്റിങ് ആണ് കണ്ടത്. അത് ഒരു ആംഗിളില്‍ നിന്ന് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കി എടുത്ത വീഡിയോ ആണ്. ഞാന്‍ അത് കാണുകയും  തമാശ ആയി എടുക്കുകയും ചെയ്ത ഒന്നാണ്.

പക്ഷേ കഴിഞ്ഞ ദിവസം ടൊവിനോയെ ഞാന്‍ കണ്ടിരുന്നു. ആ വീഡിയോയുടെ പേരില്‍ അദ്ദേഹത്തിന് ഒരുപാടു ഹേറ്റ് മെസേജുകള്‍ ലഭിക്കുന്നുണ്ടെന്നും അറിഞ്ഞു. അത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ആ വീഡിയോ ഉണ്ടാക്കാന്‍ ക്രിയേറ്റിവിറ്റി കാണിച്ച ആ ചേട്ടനോട് എനിക്കൊന്നേ പറയാനുള്ളൂ  നിങ്ങള്‍ എത്രയും പെട്ടെന്ന് ആ വീഡിയോ ഡിലീറ്റ് ചെയ്യുക. എന്റെ സുഹൃത്തുക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക. ആ വീഡിയോ കണ്ട സുഹൃത്തുക്കളോട് പറയാനുള്ളത് ഒന്നേയുളൂ, ഇതില്‍ യാതൊരു സത്യാവസ്തയും ഇല്ല. ഇവര്‍ എന്റെ വര്‍ഷങ്ങളായിട്ടുള്ള സുഹൃത്തുക്കളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com