വീണ്ടും അപ്രത്യക്ഷയായി പാർവതി! ഇൻസ്റ്റ​ഗ്രാമിൽ നടിയെ തിരക്കി ആരാധകർ  

പാർവതിയുടെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇപ്പോഴും ലഭ്യമാണ്
വീണ്ടും അപ്രത്യക്ഷയായി പാർവതി! ഇൻസ്റ്റ​ഗ്രാമിൽ നടിയെ തിരക്കി ആരാധകർ  
Updated on: 
1 min read

സോഷ്യൽ മീഡിയയിൽ നിന്ന് നടി പാർവതി തിരുവോത്ത് വീണ്ടും അപ്രത്യക്ഷയായി. താരത്തിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഇപ്പോൾ ലഭ്യമല്ല. എന്നാൽ ഫേസ്ബുക്കിൽ ഈദ് ആശംസകൾ നേർന്ന് പോസ്റ്റിട്ട നടി സോഷ്യൽ മീഡിയയിൽ നിന്ന് പൂർണമായി പിന്മാറിയതായി വിവരമില്ല. സാധാരണ ഇത്തരം തീരുമാനങ്ങൾ മുൻകൂറായി അറിയിക്കാറുള്ള താരം ഇക്കുറി മുന്നറിയിപ്പൊന്നുമില്ലാതെ അപ്രത്യക്ഷയായതാണ് ആരാധകരെ കുഴയ്ക്കുന്നത്. 

പാർവതിയുടെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇപ്പോഴും ലഭ്യമാണ്. ഇതിന് മുൻപ് പലപ്പോഴും സോഷ്യൽ മീഡിയ ബ്രേക്ക് എടുക്കുന്ന പതിവ് പാർവതിക്കുണ്ട്. എന്നാൽ ഇക്കുറി ഇൻസ്റ്റ​ഗ്രാമിൽ നിന്ന് മാത്രമാണ് നടി പിന്മാറിയിരിക്കുന്നത്. യാത്രകളും, സിനിമാവിശേഷങ്ങളും ഒക്കെയായി ഇൻസ്റ്റ​ഗ്രാമിൽ സജീവമായിരുന്ന താരത്തിന്റെ പിൻമാറ്റം എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER